തൊടുപുഴ: കോതമംഗലം രൂപതാംഗമായ ഫാ. ജോര്‍ജ് മലേപ്പറമ്പില്‍ (33) അന്തരിച്ചു. ഒന്നര വര്‍ഷമായി ബ്ലഡ് കാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൊടുപുഴ കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോനാ ഇടവകാംഗമായ ഫാ. ജോര്‍ജ്, 2012 -ല്‍ ആണ് വൈദികപട്ടം സ്വീകരിച്ചത്. കാനന്‍ നിയമത്തില്‍ ഉപരിപഠനം നടത്തിയ അദ്ദേഹം മാതൃവേദി സംഘടനയുടെ രൂപതാ ഡയറക്ടര്‍, തൊടുപുഴ ഡിവൈന്‍ മേഴ്‌സി തീര്‍ത്ഥാടന കേന്ദ്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍, നെല്ലിക്കുഴി ഇടവക വികാരി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കോതമംഗലം രൂപതാംഗം ഫാ. ജോര്‍ജ് മലേപ്പറമ്പില്‍ അന്തരിച്ചു
RECENT NEWS
Advertisment




























