കൊച്ചി : സിറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ ആലഞ്ചേരിക്ക് സുപ്രീംകോടതിയില്‍ ക്ലീന്‍ചിറ്റ് നല്‍കിയതില്‍ രൂക്ഷ വിമര്‍ശനവുമായി ഫാദര്‍ പോള്‍ തേലക്കാട്. സത്യത്തിനൊപ്പം നിലനില്‍ക്കാത്ത സര്‍ക്കാറാണോയെന്ന് സംശയിപ്പിക്കുന്നതാണ് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലമെന്നും ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞു.
സിറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ ആലഞ്ചേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കി കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനവും ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് ഫാ.പോള്‍ തേലക്കാട്ടിന്റെ പ്രതികരണം. അപാകത ഇല്ലായിരുന്നുവെങ്കില്‍ ആലഞ്ചേരിയെ എറണാകുളം – അങ്കമാലി അതിരൂപത അധ്യക്ഷസ്ഥാനത്ത് നിന്ന് എന്തിന് മാറ്റി എന്നും ഫാദര്‍ പോള്‍ തേലക്കാട്ട് ചോദിച്ചു.