കേന്ദ്രമന്ത്രിമാരെ അടച്ച് ആക്ഷേപിച്ച് പൊതുമരാമത്ത് മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :   കേന്ദ്രമന്ത്രിമാരെ വിമര്‍ശിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.  പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തോര വേളയിലാണ് മന്ത്രിയുടെ പ്രതികരണം.  കേന്ദ്രമന്ത്രിമാർ പണിപൂർത്തിയാവുന്ന ദേശീയപാതക്കരികെ നിന്ന് ഫോട്ടോ എടുത്താൽ മാത്രം പോര കുഴിയെണ്ണണമെന്നായിരുന്നു റിയാസിന്റെ വിമർശനം.   നിയമസഭയിലാണ് കേന്ദ്രസർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്.

കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഒരു കേന്ദ്രമന്ത്രി ദിവസവും വാര്‍ത്താസമ്മേളനം നടത്താറുണ്ട്.  എന്നാല്‍ അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനത്തേക്കാള്‍ കുഴികള്‍ റോഡിലുണ്ടെന്നും റിയാസ് പരിഹസിച്ചു.   അദ്ദേഹം നടത്തുന്ന വാർത്താ സമ്മേളനങ്ങളേക്കാൾ കുഴികൾ ദേശീയ പാതയിലുണ്ട്.  പലതവണ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, കേന്ദ്രമന്ത്രിമാരെ പ്രകോപിപ്പിക്കാതെ കാര്യം പറയണമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു.ദേശീയപാതയില്‍ ഇപ്പോള്‍ വികസനം നടക്കുന്നുവെന്നത് യാഥാര്‍ഥ്യമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.  അത് ഭൂമി ഏറ്റെടുക്കാന്‍ കഴിയുന്നതുകൊണ്ടാണ്.   ഈ ഭൂമി ഏറ്റെടുക്കല്‍ എളുപ്പമായത് ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് വലിയ നഷ്ടപരിഹാരം ലഭിക്കാന്‍ കഴിയുന്നതിനാലാണ്.

ഭൂമി ഏറ്റെടുക്കലിന് വലിയ നഷ്ടപരിഹാരം ലഭിക്കാനുള്ള നിയമം പാസാക്കിയത് മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന സമയത്താണെന്നും സതീശന്‍ പറഞ്ഞു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് വലിയ നഷ്ടപരിഹാരം നല്‍കാനുള്ള നിയമം മന്‍മോഹന്‍ സിംഗ് എന്നാല്‍ കേന്ദ്രത്തെ താൻ വിമർശിക്കുമ്പോൾ സഭയിൽ ബിജെപി പ്രതിനിധി ഉണ്ടായിരുന്നെങ്കിൽ അവർക്ക് പ്രകോപനം ഉണ്ടാകുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.  അവരില്ലാത്ത സഭയിൽ മറ്റുള്ളവർക്ക് എങ്ങനെ പ്രകോപനം ഉണ്ടായെന്ന് റിയാസ് ചോദിച്ചു.  പ്രകോപനം ഉണ്ടായാൽ തനിക്കൊന്നും ചെയ്യാനില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...