Skip to content

ഫ്രാൻസ് കത്തുകയാണ് ; കുടിയേറ്റക്കാർ ആ രാജ്യത്തെ തകർത്തു : അതിർത്തികൾ അടയ്ക്കാൻ ആഹ്വാനം ചെയ്‌ത് ട്രംപ്

വാഷിങ്ടൺ : വിലക്കയറ്റത്തെത്തുടർന്ന് ഫ്രാൻസിലെ പാരിസ്, മാഴ്സെ, നീസ്, ലില്ലി തുടങ്ങിയ പ്രമുഖ നഗരങ്ങളിലെ പ്രതിഷേധങ്ങൾ തെരുവ് യുദ്ധത്തിലേക്കും വൻ കൊള്ളയിലേക്കും വഴിമാറിയതിനു പിന്നിൽ ‘കുടിയേറ്റ’മാണെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ‘ഫ്രാൻസ് കത്തുകയാണ്! തികച്ചും വ്യത്യസ്തമായ ലോകത്തുനിന്നുള്ള, ഉള്ളിൽ വിദ്വേഷം കൊണ്ടുനടക്കുന്ന മനുഷ്യരുടെ കുടിയേറ്റം, ഒരിക്കൽ മഹത്തരമായിരുന്ന ആ രാജ്യത്തെ തകർത്തെറിഞ്ഞിരിക്കുന്നു. ഏറെ വൈകിപ്പോകുന്നതിന് മുൻപ്, നിങ്ങളുടെ അതിർത്തികൾ അടയ്ക്കൂ, നിയന്ത്രണം ഏറ്റെടുക്കൂ’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

വർധിച്ചുവരുന്ന പണപ്പെരുപ്പത്തിനെതിരെ ഫ്രാൻസിൽ നടന്ന രാജ്യവ്യാപക പ്രതിഷേധ പ്രകടനങ്ങൾ അതിരൂക്ഷമായ തെരുവ് യുദ്ധത്തിലേക്കും വൻ കൊള്ളയിലേക്കും വഴിമാറുകയായിരുന്നു. ഫ്രാൻസിലെ പ്രമുഖ നഗരങ്ങളെല്ലാം അക്രമികളുടെ പിടിയിലമർന്നു. രാജ്യം വലിയ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കാണ് നീങ്ങുന്നത്. മുഖംമൂടി ധരിച്ച അക്രമിസംഘങ്ങൾ തെരുവിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീയിടുകയും കടകൾ വ്യാപകമായി തല്ലിത്തകർത്ത് കൊള്ളയടിക്കുകയും ചെയ്തതോടെ പാരിസിലെ പല തെരുവുകളും പൂർണമായും തകർക്കപ്പെട്ടതായി മേയർ ഇമ്മാനുവൽ ഗ്രെഗ്വാർ പറഞ്ഞു. ഇതുവരെ 1,800 പേരെ അറസ്റ്റ് ചെയ്തതായും അക്രമങ്ങളിൽ 150 പോലീസുകാർക്ക് പരുക്കേറ്റതായും പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു അറിയിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. തുലാവർഷം കനക്കുന്നു ; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

  2. ​കുട്ടികളിലെ കഴിവുകൾ തല്ലിക്കെടുത്തരുത് ; വർത്തമാനകാല സമൂഹത്തെക്കുറിച്ച് മുന്നറിയിപ്പുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ

  3. 52 കൊല്ലം മുൻപ് പഠിപ്പിച്ച ടീച്ചറെ കാണാനെത്തി മുഖ്യമന്ത്രി ; അദ്ദേഹത്തിന്റേത് വിവേകത്തിന്റെ മൂല്യമെന്ന് അധ്യാപിക

  4. നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടക്കേസ് ; വാഹനത്തിന്‍റെ ആര്‍സി ഉടമ സുഹൈലിന്‍റെ അമ്മ ; പോലീസ് ഇന്ന് മൊഴിയെടുക്കും

  5. യുവതലമുറ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുന്നത് ജനാധിപത്യത്തിലെ ആരോഗ്യകരമായ പ്രവണത; ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശം ചർച്ചയാകുന്നു!

Share on WhatsApp

Share this story

ഫ്രാൻസ് കത്തുകയാണ് ; കുടിയേറ്റക്കാർ ആ രാജ്യത്തെ തകർത്തു : അതിർത്തികൾ അടയ്ക്കാൻ ആഹ്വാനം ചെയ്‌ത് ട്രംപ് pathanamthittamedia.com