റിയാദിൽ വീണ്ടും മിസൈൽ ആക്രമണം ; കിങ് ഖാലിദ് എയർപോർട്ടിൽ സുരക്ഷാ ഭീഷണി രൂക്ഷം, 11 ഇന്ത്യാക്കാർക്ക് പരുക്കേറ്റു

For full experience, Download our mobile application:
Get it on Google Play

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ആക്രമണം. 12 പേർ കൊല്ലപ്പെട്ട ഇന്നലത്തെ ഹൂത്തികളുടെ ആക്രമണത്തിന് ശേഷം ഇന്ന് വൈകിട്ടോടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. പാസഞ്ചർ ടെർമിനൽ നാലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇക്കാര്യം സൗദി അറേബ്യൻ സേന സ്ഥിരീകരിച്ചു. ഒരു മിസൈൽ തകർത്തു എന്നും തീപ്പിടുത്തം അണച്ചു എന്നും സൗദി സേന അറിയിച്ചു. ഇന്നലത്തെ ആക്രമണത്തിന് പിന്നാലെ വീണ്ടും ആക്രമണം ഉണ്ടാകുമെന്ന് നേരത്തെ ഹൂത്തികൾ ഭീഷണി മുഴക്കിയിരുന്നു.

സൗദിയിൽ വീണ്ടും ആക്രമണം നടത്തുമെന്നും വിമാനത്താവളങ്ങളും തുറമുഖങ്ങളും ആക്രമിക്കുമെന്നുമായിരുന്നു ഹൂത്തികളുടെ മുന്നറിയിപ്പ്.യാത്രക്കാർ, ജീവനക്കാർ ഉൾപ്പടെ ഉള്ളവർക്കാണ് മുന്നറിയിപ്പ് നൽകിയത്. രൂക്ഷമായ ആക്രമണം ഉണ്ടാകുമെന്നും ഹൂത്തികൾ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വീണ്ടും ആക്രമണം നടന്നതോടെ ശക്തമായ തിരിച്ചടിക്ക് സൗദി സേന തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർപ്പാപ്പയുടെ ശ്വാസകോശത്തിൽ മുഴ; അടിയന്തര ശസ്ത്രക്രിയക്ക് സാധ്യതയെന്ന് വത്തിക്കാൻ വൃത്തങ്ങൾ

0
വത്തിക്കാൻ: ശ്വാസകോശത്തിലെ മുഴ നീക്കാനായി ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് ശസ്ത്രക്രിയ വേണ്ടി...

നെടുമ്പാശ്ശേരി അപകടത്തിൽ കർശന നടപടി വേണം ; ഉമാ തോമസ് എം.എൽ.എ

0
കൊച്ചി: നെടുമ്പാശ്ശേരിയിലെ വാഹനാപകടത്തില്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കര എംഎല്‍എ...

ഓടുന്ന വാഹനത്തിൽ ഡൽഹി പോലീസ് നടത്തിയ മർദനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എ എ റഹീം...

0
ഡൽഹി: ഓടുന്ന വാഹനത്തിൽ ഡൽഹി പോലീസ് നടത്തിയ മർദനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്...

​”ഇടിവള കൊണ്ട് അടിച്ചു, തെറിവിളിച്ചു”; പൊലീസ് ഉദ്യോഗസ്ഥനെതിരെ ആരോപണവുമായി എസ്എഫ്ഐ

0
പാലക്കാട്: ഡൽഹി പ്രതിഷേധവുമായി ബന്ധപ്പെട്ട പാലക്കാട് റെയിൽവേ സ്റ്റേഷൻ മാർച്ചിനിടെ മദ്യപിച്ചുവന്ന...