ഹൈദരാബാദ്: വസ്ത്രവ്യാപാര സ്ഥാപനത്തിൽ കയറി ജീവനക്കാരിയെ കുത്തിക്കൊന്നു. കടയിലെ മുൻ ജീവനക്കാരനാണ് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഹൈദരാബാദിലെ അസംപുരയിലെ മൻഹ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഹോൾസെയിൽ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ ചഞ്ചൽഗുഡ നിവാസി താഹിറ ബാനു(35)ആണ് കൊല്ലപ്പെട്ടത്. സ്ഥാപനത്തിലെ മുൻ ജീവനക്കാരനായ മുഹമ്മദ് ഇബ്രാഹിമാണ് താഹിറയെ കൊലപ്പെടുത്തിയത്.
രാത്രി 9.40-ഓടെ കടയിലേക്ക് ഓടിയെത്തിയ പ്രതി കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് യുവതിയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ പ്രതിയായ മുഹമ്മദ് ഇബ്രാഹിമിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു




























