ഫ്രാ​ന്‍​സി​സ് ബ്രൂ​ണ്‍ വ​ധം : പ്ര​തി​ക​ളെ വെ​റു​തെ വി​ട്ടു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല : പ​രു​മ​ല കാ​ട്ടി​ല്‍ കി​ഴ​ക്ക​തി​ല്‍ ഫ്രാ​ന്‍​സി​സ് ബ്രൂ​ണ്‍ (വാ​വ​ച്ച​ന്‍-53) കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ കു​റ്റാ​രോ​പി​ത​രെ കോ​ട​തി വെ​റു​തെ​ വി​ട്ടു. ക​ട​പ്ര പു​ത്ത​ന്‍​പു​ര​യി​ല്‍ ആ​ന്‍റണി ഫി​ലി​പ്പ് (55), സ​ഹോ​ദ​ര​പു​ത്ര​ന്‍ ജെ​നി ജോ​ണ്‍ (39), പി​താ​വ് പി.​പി. ജോ​ണ്‍ (65) എ​ന്നി​വ​രെ പ്ര​തി​ക​ളാ​ക്കി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത്.
2016 മാ​ര്‍ച്ച് 29ന് ​രാ​ത്രി ഏ​ഴി​ന് പ​രു​മ​ല പ​ള്ളി​ക്ക് മു​ന്‍​വ​ശ​ത്തു​ വെ​ച്ച് ഫ്രാ​ന്‍​സി​സ് ബൂ​ണി​ന് ഇ​ഷ്ടി​ക, ത​ടി​ക്ക​ഷ്ണം, ടോ​ര്‍​ച്ച് ഇ​വ ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക് അ​ടി​ച്ചു മാ​ര​ക​മാ​യി പ​രി​ക്കേ​ല്‍​പ്പിക്കു​ക​യും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോളേജില്‍ ചി​കി​ത്സ​യി​ലി​രി​ക്കേ മ​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു കേ​സ്.

തി​രു​വ​ല്ല സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ചാ​ര്‍​ജ് ചെ​യ്ത കേ​സി​ല്‍ മൂ​ന്നു പ്ര​തി​ക​ളെ​യും നി​രു​പാ​ധി​കം വി​ട്ട​യ​ച്ചു​കൊ​ണ്ട് പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ ജ​ഡ്ജി കെ.​എ​ഫ്. മി​നി​മോ​ളാ​ണ് ഉ​ത്ത​ര​വാ​യ​ത്. പ​രു​മ​ല സെ​ന്‍റ് ഗ്രി​ഗോ​റി​സ് ആ​ശു​പ​ത്രി​യി​ലെ ഡോ. ​ഏ​ബ്ര​ഹാം മാ​ത്യു, കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ന്യൂ​റോ​ള​ജി വി​ഭാ​ഗം ഡോ.​ബാ​ല​കൃ​ഷ്ണ​ന്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഫോ​റ​ന്‍​സി​ക് വി​ഭാ​ഗം പോ​ലീ​സ് സ​ര്‍​ജ​ന്‍ ഡോ. ​വി.​എ​സ്. വി​പി​ന്‍ തു​ട​ങ്ങി 27 -ഓ​ളം സാ​ക്ഷി​ക​ളെ പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ വി​സ്ത​രി​ച്ചു. പ്ര​തി​ക​ള്‍​ക്കു വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ ബി. ​ശി​വ​ദാ​സ്, എ​സ്. പ്ര​സീ​ദ്, മ​ഹേ​ഷ് ഭാ​നു, ജി​തി​ന്‍. ജി. ​ദാ​സ്, അ​ഭി​ജി​ത് എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ വെച്ചൂച്ചിറ – കനകപ്പലം പാതയോരത്തെ കാടുകള്‍ നീക്കം ചെയ്തു

0
റാന്നി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം ആരണ്യകം പദ്ധതിയുടെ ഭാഗമായി...

റെയിൽവേ വിഷയത്തില്‍ കേന്ദ്ര സർക്കാർ കേരളത്തോട് കടുത്ത വഞ്ചന കാട്ടുന്നു : പ്രൊഫ.പി.ജെ.കുര്യൻ

0
തിരുവല്ല : റെയിൽവേ അവകാശങ്ങൾ കവർന്നെടുത്ത് കേന്ദ്രസർക്കാരും റെയിൽവേ വകുപ്പും കേരളത്തോട്...

ബയോളജിക്കൽ പാർക്കിൽ സ്ത്രീ തൊഴിലാളിയെ കടുവ കൊന്നു

0
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ നഹർഗഡ് ബയോളജിക്കൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ...

എസ്എഫ്ഐ മാർച്ചിൽ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസും...