ജനസുരക്ഷ ഉറപ്പുവരുത്തുന്നതുവരെ കേരള കോണ്‍ഗ്രസ് കര്‍ഷക സമരങ്ങള്‍ തുടരും ; കെ. ഫ്രാന്‍സിസ് ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ബഫര്‍സോണില്‍ നിന്നും ഒഴിവാക്കി ജനസുരക്ഷ ഉറപ്പുവരുത്തുന്നതുവരെ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയും കര്‍ഷകയൂണിയനും സംസ്ഥാന വ്യാപകമായി ആരംഭിച്ചിട്ടുള്ള കര്‍ഷക സമരങ്ങള്‍ തുടരുന്നതാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ ഫ്രാന്‍സിസ് ജോര്‍ജ്. കേരള കര്‍ഷകയൂണിയന്‍ ഇടുക്കി ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതിലോലപ്രദേശം സംബന്ധിച്ച പ്രശനം പരിഹരിക്കണമെന്ന് കര്‍ഷകരും സംഘടനകളും പത്തുവര്‍ഷത്തിലധികമായി ആവശ്യപ്പെട്ടുവരികയായിരുന്നു. ഉമ്മന്‍ വി. ഉമ്മന്‍ കമ്മീഷന്‍ ബഫര്‍സോണ്‍ വനാതിര്‍ത്തിയില്‍ സീറോ പോയിന്റില്‍ നിര്‍ത്തണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജനങ്ങളുടെ ആവശ്യം വിസ്മരിച്ചു കൊണ്ടാണ് ഇടതുമുന്നണി മന്ത്രിസഭ തീരുമാനമെടുത്തതും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മുഖേന സുപ്രീം കോടതിയിലേക്ക് എത്തിക്കുകയും ചെയ്തത്. സുപ്രീം കോടതി വിധി മറികടക്കുവാന്‍ അവശ്യമായ കാര്യങ്ങള്‍ ചെയ്യണം.

കേരളം നേരിടുന്ന പ്രതിസന്ധി പ്രധാന മന്ത്രിയെയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെയും ബോധ്യപ്പെടുത്തുവാന്‍ സര്‍വകക്ഷി സംഘത്തെ നിയോഗിക്കണമെന്നും മുന്‍ എം പി കൂടിയായ ഫ്രാന്‍സിസ് ജോര്‍ജ് അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡന്റ് ബാബു കിച്ചേരില്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ മാത്യു സ്റ്റീഫന്‍ , എം ജെ ജേക്കബ്, കര്‍ഷക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് വര്‍ഗിസ് വെട്ടിയാങ്കല്‍, ബിനു ജോണ്‍, സണ്ണി തെങ്ങുംപള്ളി, ടോമി തൈലമാനാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...