യു.എ.ഇയിൽനിന്നുള്ള കപ്പൽ അപകടത്തിൽപെട്ടു ; 22 ജീവനക്കാരെ ഇന്ത്യൻ കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ദുബൈ: അറബിക്കടലില്‍ ഗുജറാത്ത് തീരത്ത് മുങ്ങുകയായിരുന്ന യുഎഇയിലെ കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നിന്ന് രക്ഷപ്പെടുത്തി. 22 ജീവനക്കാരെയാണ് രക്ഷപ്പെടുത്തിയത്. ഖോര്‍ഫഖാനില്‍ നിന്ന് കര്‍ണാടകയിലെ കാര്‍വാറിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പല്‍ എംടി ഗ്ലോബല്‍ കിംഗ് ആണ് അപകടത്തില്‍പ്പെട്ടത്. പോര്‍ബന്തര്‍ തീരത്ത് നിന്ന് 93 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. കപ്പല്‍ വെള്ളത്തില്‍ മുങ്ങിയതിനാല്‍ ജീവനക്കാര്‍ അലാറം മണി മുഴക്കി. പിന്നീട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ രണ്ട് ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തി. 118 മീറ്റര്‍ നീളമുള്ള കപ്പലില്‍ 6,000 ടണ്‍ ബിറ്റുമെന്‍ ഉണ്ടായിരുന്നു. 20 ഇന്ത്യക്കാരും ഒരു പാകിസ്ഥാനിയും ഒരു ശ്രീലങ്കന്‍ പൗരനുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ത്രിസഭയിൽ വലിയ മാറ്റങ്ങൾ വരുത്താൻ മോദി ; പുനഃസംഘടന അടുത്ത മാസം

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭ പുനഃസംഘടന അടുത്ത മാസമേ ഉണ്ടാകൂവെന്ന് സൂചന....

ഹോർമുസ് കടലിടുക്ക് പ്രതിസന്ധി : ‘ഇറാനുമായി ചര്‍ച്ചകളോ സംഭാഷണങ്ങളോ നടക്കുന്നില്ല’ ; ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍ : ഇറാനുമായി ചര്‍ച്ചകളോ സംഭാഷണങ്ങളോ നടക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്...

മാസപ്പടി കേസ് : റിയാസിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന നിലപാടിൽ ഇ.ഡി

0
കൊച്ചി : സി.എം.ആർ.എൽ.-എക്‌സാലോജിക് ദുരൂഹ പണമിടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.)...

യുഎഇയിലേക്ക് മിസൈല്‍ ആക്രമണം ‘അടിസ്ഥാനരഹിതം’ ; ആരോപണം നിഷേധിച്ച് ഇറാന്‍

0
ടെഹ്‌റാന്‍ : യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്‍....