ക്ല​ർ​ക്കാ​യി ജോ​ലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ് ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മം​ഗ​ല​പു​രം: ക്ല​ർ​ക്കാ​യി ജോ​ലി വാ​ഗ്ദാ​നം ചെയ്ത് നി​ര​വ​ധി പേ​രി​ൽ നി​ന്നും ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ൽ.​ മം​ഗ​ല​പു​രം കി​ണ​റ്റു​വി​ള വീ​ട്ടി​ൽ ക​ണ്ണ​ൻ എ​ന്ന ര​ഞ്ജി​ത്തി(25)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. പ​ണം ത​ട്ടി​യെ​ടു​ത്തെന്ന പ​രാ​തി​യി​ൽ മം​ഗ​ല​പു​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​ ക​യ​ർ ബോ​ർ​ഡ് ജീ​വ​ന​ക്കാ​ര​നെ​ന്ന വ്യാ​ജ ഐ​ഡി കാ​ർ​ഡ് കാ​ണി​ച്ചാ​ണ് നി​ര​വ​ധി പേ​രി​ൽ നി​ന്നായി ര​ഞ്ജി​ത് പണം ത​ട്ടി​യെ​ടു​ത്ത​ത്.​ മു​രു​ക്കും​പു​ഴ സ്വ​ദേ​ശി​യു​ടെ ഭാ​ര്യ​യ്ക്ക് ക​യ​ർ​ബോ​ർ​ഡി​ന്‍റെ സെ​ക്ര​ട്ട​റി​യേ​റ്റി​ലു​ള്ള സെ​ക്ഷ​ൻ ഓ​ഫീ​സി​ൽ യുഡി ക്ല​ർ​ക്കാ​യി ജോ​ലി വാ​ങ്ങി ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി 2022 ന​വം​ബ​ർ 24ന് 50,000 ​രൂ​പ വാ​ങ്ങി​യി​രു​ന്നു.

തു​ട​ർ​ന്ന്, ക​ഴി​ഞ്ഞ ജ​നു​വ​രി രണ്ടിന് ​നി​യ​മ​ന​ ഉ​ത്ത​ര​വും തി​രി​ച്ച​റി​യ​ൽ രേ​ഖ​യും ന​ൽ​കി​യശേ​ഷം 14,000 രൂ​പ കൂ​ടി ര​ഞ്ജി​ത് വാ​ങ്ങി​. വ​രു​ന്ന അഞ്ചിനു ​ജോ​ലി​ക്ക് പ്ര​വേ​ശി​ക്ക​ണ​മെ​ന്നും താ​ൻ കൂ​ടി ജോ​ലി സ്ഥ​ല​ത്തുവ​ന്നു എ​ല്ലാ​വ​രെ​യും പ​രി​ച​യ​പെ​ടു​ത്താ​മെ​ന്നും ര​ഞ്ജി​ത് പ​റ​ഞ്ഞിരുന്നു. തു​ട​ർ​ന്ന്, ന​ട​ത്തി​യ അന്വേഷ​ണ​ത്തി​ലാ​ണ് രേ​ഖ​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. ഇ​യാ​ൾ​ക്കെ​തി​രെ ക​ട​ക്കാ​വൂ​ർ പോലീ​സ് സ്റ്റേ​ഷ​നി​ലും കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...