റെയില്‍വേയില്‍ ജോലി നല്‍കുമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ് ; നെടുങ്കണ്ടം സ്വദേശി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം : റെയില്‍വേയില്‍ ജോലി നല്‍കുമെന്ന് വാഗ്ദാനം നല്‍കി നെടുങ്കണ്ടം മേഖലയില്‍ നിന്നുംപണം തട്ടിയ പത്തനംതിട്ട സ്വദേശിയെ നെടുങ്കണ്ടം പോലീസ് പിടികൂടി. തട്ടിപ്പിന് ഇരയായ ആറ് പേര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പത്തനംതിട്ട നിരണം മണപ്പുറത്ത് ലിജോ വര്‍ഗീസ് (30)നെ ഇന്നലെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തത്. 2.75 ലക്ഷത്തിലധികം രൂപയാണ് ജോലി വാഗ്ദാനം ചെയ്ത് നെടുങ്കണ്ടം, രാമക്കല്‍മേട്, വണ്ടന്‍മേട് എന്നിവിടങ്ങളിലുള്ള ആറ് പേരില്‍ നിന്നും തുക തട്ടിയെടുത്തത്. ഇതില്‍ 75,000 രൂപ രാമക്കല്‍മേട് സ്വദേശിയ്ക്ക് മാത്രമായി നഷ്ടപ്പെട്ടു.

മുമ്പ് റെയില്‍വേയില്‍ താല്കാലിക വേക്കന്‍സിയില്‍ ജോലി ചെയ്ത് വന്നിരുന്ന വ്യക്തിയാണ് ലിജോ. റെയില്‍വേയുടെ സാങ്കേതിക വിഭാഗത്തില്‍ ജോലി നല്‍കാമെന്ന വാഗ്ദാനം നല്‍കി ഓണ്‍ലൈന്‍ സൈറ്റ് വഴി ലിജോ ഉദ്യോഗാര്‍ത്ഥികളെ പരിചയപ്പെടുന്നത്. ഇവരെ വിശ്വസിപ്പിക്കുന്നതിനായി മുമ്പ് റെയില്‍വേയില്‍ ജോലി ചെയ്ത കാലത്ത് ഉന്നത ഉദ്യോഗസ്ഥരോടൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ കൈമാറും. ഇത്തരത്തില്‍ വിശ്വാസത്തിലെടുക്കുന്ന ലിജോ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും തവണകളായി തുക വാങ്ങിയെടുക്കും.

എന്നാല്‍ എല്ലാ നിയമനങ്ങളും പരിക്ഷകളും കൊവിഡിനെ തുടര്‍ന്ന് റെയില്‍വേ മരവിപ്പിച്ചുവെന്ന അറിയിച്ചതോടെ സംശയം തോന്നിയ ഉദ്യോഗാര്‍ത്ഥികള്‍ റെയില്‍വെയില്‍ നടത്തിയ അന്വേഷണത്തിലാണ് കബളിപ്പിക്കല്‍ ബോധ്യമായത്. തുടര്‍ന്ന് നെടുങ്കണ്ടം പോലീസിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് നെടുങ്കണ്ടം സിഐ ബി.എസ് ബിനു, എസ്‌ ഐ ജി അജയകുമാര്‍, എ എസ്‌ ഐ കെ ടി റെജിമോന്‍ , രജ്ഞിത്ത് , അരുണ്‍ പീതാംബരന്‍ , എ എസ്‌ ഐ ബിന്ദു എന്നിവരുടെ നേത്യത്വത്തിലുള്ള സംഘം പത്തനംതിട്ടയില്‍ നിന്നും പ്രതിയെ വ്യാഴാഴ്ച വൈകിട്ടോടെ പിടി. ഇന്നലെ പ്രതിയെ നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം അത് തിരുത്താന്‍ ഇടപെട്ടിട്ടുണ്ടെന്ന് എം.എ ബേബി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം. വീഴ്ചകള്‍...

ദേവപ്രശ്നവിധി : ദേവസ്വം ബോർഡ്‌ തീരുമാനം സ്വാഗതാർഹമെന്ന് തന്ത്രി മണ്ഡലം

0
തിരുവനന്തപുരം : ശബരിമല ദേവപ്രശ്നവിധി പഠിച്ച് നടപ്പാക്കുവാനുള്ള ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം...

നിയമസഭയ്ക്കകത്തുള്ള ബിജെപി പാർലമെന്ററി ഓഫീസിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം

0
തിരുവനന്തപുരം: നിയമസഭയ്ക്കകത്ത് ഭാരതാംബയുടെ ചിത്രം വെച്ച് ബിജെപി. നിയമസഭയ്ക്കകത്തുള്ള ബിജെപി പാർലമെന്ററി...

ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കോൺഗ്രസ്‌ നേതാവിനെതിരെ ഗുരുതര പരാതി

0
കാസർഗോഡ്: ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയതായി...