കരിമണ്ണൂരില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ച്‌ നല്‍കിയ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കരിമണ്ണൂര്‍: വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ച്‌ നല്‍കിയിരുന്ന ഉടുമ്പന്നൂര്‍ പാറേക്ക വല മനയ്ക്കമാലിയില്‍ അര്‍ഷല്‍ അറസ്റ്റില്‍.കൊല്ലം കരുനാഗപ്പള്ളി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.മുക്കുപണ്ടം പണയം വെച്ച്‌ പണം തട്ടുന്ന സംഘത്തിനാണ് പ്രതി വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ച നല്‍കിയിരുന്നത്. കൊല്ലം വള്ളിക്കാവിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കു പണ്ടം പണയം വച്ച്‌ 3,71,000 രൂപ തട്ടിയെടുത്തിരുന്നു.കഴിഞ്ഞ ദിവസമാണ് പണയ സ്വര്‍ണ്ണം വ്യാജമാണെന്ന് സ്ഥാപനമുടമ തിരിച്ചറിഞ്ഞത്. ഇതോടെ ഉടമ പോലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ് സംഘത്തില്‍ പ്പെട്ട നിഷാദിനെ ആദ്യം അറസ്റ്റ് ചെയ്തു.ഇയാളില്‍ നിന്നാണ് വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ച്‌ നല്‍കിയത് അര്‍ഷല്‍ ആണെന്ന് മനസ്സിലാകുന്നത്.മുക്കുപണ്ടം പണയം വയ്ക്കുന്ന സംഘത്തിനാണ് പ്രതിമുഖ്യമായും വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ച്‌ നല്‍കിയതെന്ന് കരുതുന്നു. എന്നാല്‍ ഇയാളെ കൂടാതെ കൂടുതല്‍ പേര്‍ വ്യാജ കാര്‍ഡ് നിര്‍മ്മാണത്തിന് പിന്നില്‍ ഉണ്ടോയെന്നും ഇവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് സംഘടനയു മായി ബന്ധ മുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇത്തരം വ്യാജ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. ഇടുക്കി കൂടാതെ കൊല്ലം , ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലും സംഘം തട്ടിപ്പ് നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. നിലവില്‍ 25 ഓളം കേസുകളില്‍ പ്രതിയാണ് വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ച അര്‍ഷല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...