എഞ്ചിനിയറിങ് ബിരുദധാരികള്‍ക്ക് വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയ ആള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : എഞ്ചിനിയറിങ് ബിരുദധാരികള്‍ക്ക് വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണം തട്ടിപ്പുനടത്തിയയാള്‍ അറസ്റ്റിലായി. കുന്നത്തൂര്‍ ഐവര്‍കാല കോട്ടയക്കുന്നത്ത് കോട്ടോളില്‍ ശങ്കരവിലാസത്തില്‍ വൈശാഖന്‍ ഉണ്ണിത്താന്‍ (35) ആണ് ബാഗ്ലൂരുവില്‍ വെച്ച്‌ ശാസ്താംകോട്ട പോലീസിന്‍റെ  പിടിയിലായത്. അമേരിക്കയിലെ മിഷിഗണ്‍ ഫോര്‍ഡ് കമ്യൂണിറ്റി ആന്‍ഡ് പെര്‍ഫോമിങ് സെന്‍റര്‍ എന്ന സ്വകാര്യ കമ്പനിയില്‍ ജോലി വാങ്ങിനല്‍കാമെന്നു പറഞ്ഞ് ശബരിനാഥ് എന്നയാള്‍ വഴിയാണ് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു.

അമേരിക്കയിലെ കമ്പനിയിലെ വിസയ്ക്കുവേണ്ടിയാണ് ഉദ്യോഗാര്‍ഥികള്‍ വൈശാഖന്‍ ഉണ്ണിത്താനെ സമീപിച്ചത്. അമേരിക്കയില്‍ പോകണമെങ്കില്‍ ബാഗ്ലൂരുവില്‍  ഒരു കോഴ്‌സില്‍ പങ്കെടുത്തു പാസാകണമെന്ന് ഇയാള്‍ വിദ്യാര്‍ഥികളോട് പറഞ്ഞു. ഒരുലക്ഷം രൂപയാണ് കോഴ്‌സ് ഫീയായി വാങ്ങിയത്. കോഴ്‌സ് കഴിഞ്ഞശേഷം വിസയ്ക്കായി 25 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. വിസ വരുമ്പോള്‍  അറിയിക്കാം എന്നുപറഞ്ഞ് വിദ്യാര്‍ഥികളെ  ഇയാള്‍ നാട്ടിലേക്ക് അയയ്ക്കുകയായിരുന്നെന്ന്  പോലീസ് പറഞ്ഞു.

നാട്ടിലെത്തി പലതവണ ബന്ധപ്പെട്ടപ്പോഴും ഉടന്‍ അയച്ചുതരാം എന്ന മറുപടിയാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത്. പിന്നീട് മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ആക്കി. തുടര്‍ന്നാണ് തട്ടിപ്പിനിരയായ വ്യക്തി പോലീസില്‍ പരാതിനല്‍കിയത്. പോലീസ് നിരന്തരം പിന്തുടര്‍ന്നെങ്കിലും പ്രതി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ശാസ്താംകോട്ട ഡിവൈ.എസ്.പി. എസ്.ഷെരീഫിന്‍റെ  നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്ക്കരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഇന്‍സ്പെക്ടര്‍ എ.അനൂബ്, എ.എസ്.ഐ. രാജേഷ്, എസ്.സി.പി.ഒ. ശ്രീകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...