Monday, February 10, 2025 8:15 pm

എം സി കമറുദ്ദീനെതിരെ വീണ്ടും വഞ്ചനാ കേസ് ; ആകെ കേസുകളുടെ എണ്ണം 112 ആയി

For full experience, Download our mobile application:
Get it on Google Play

കാസർകോട് : ജ്വല്ലറി തട്ടിപ്പ് കേസിൽ റിമാൻഡിലായ എം സി കമറുദ്ദീൻ എംഎൽഎക്കെതിരെ ഒരു വഞ്ചനാ കേസ് കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ കമറുദ്ദീനെതിരായ വഞ്ചനാ കേസുകളുടെ എണ്ണം 112 ആയി. ഒളിവിൽ പോയ ഒന്നാം പ്രതി പൂക്കോയ തങ്ങൾ പുതിയ കേസിലും പ്രതിയാണ്.

മാവിലകടപ്പുറം സ്വദേശിയിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പുതിയ കേസ്. അതേസമയം, കമറു​ദ്ദീനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച ഹർജി കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതി ഇന്ന് പരി​ഗണിക്കുകയാണ്. കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവുകൾ കണ്ടെത്തുന്നതിനുമാണ് കസ്റ്റഡി അപേക്ഷ നൽകുന്നതെന്ന് അന്വേഷണസംഘം അറിയിച്ചു. കാഞ്ഞങ്ങാട് കോടതിയിൽ കമറുദ്ദീൻ കഴിഞ്ഞ ദിവസം ജാമ്യഹർജി നൽകിയിരുന്നു.

ഒളിവിൽ പോയ പൂക്കോയ തങ്ങൾക്കായുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസും ഇറക്കിയിട്ടുണ്ട്. പൂക്കോയ തങ്ങൾ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങളും സജീവമാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വനത്തിൽ തീയിട്ടു ; യുവാക്കള്‍ക്കെതിരെ കേസെടുത്തു

0
കു​ള​ത്തൂ​പ്പു​ഴ: വ​ന​ത്തി​നു​ള്ളി​ല്‍ അ​ശ്ര​ദ്ധ​മാ​യി തീ ​ക​ത്തി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​​ അ​ടി​ക്കാ​ടു​ക​ളും ത​ടി​ക​ളും ക​ത്തി​ന​ശി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം...

കേരള കർഷക സംഘം പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി

0
പന്തളം : കേന്ദ്ര സർക്കാറിൻ്റെ കർഷകദ്രോഹ ബജറ്റിനെതിരെയും ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ...

മധ്യവയസ്കൻ വീടിനു സമീപത്തെ പാടത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ; കൊലപാതകമെന്ന് പോലീസ്

0
അമ്പലപ്പുഴ : ആലപ്പുഴയിൽ മധ്യവയസ്കൻ വീടിനു സമീപത്തെ പാടത്ത് മരിച്ചനിലയിൽ കണ്ടെത്തിയ...

പാത് ഫൈൻഡർ സി യു ഇടി ക്ലബ്ബ് റാന്നി മണ്ഡലത്തിൽ നടപ്പാക്കാൻ ഒരുങ്ങുന്നു

0
റാന്നി: റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ പാത് ഫൈൻഡർ പദ്ധതിയുടെ ഭാഗമായി...