ഭാര്യക്ക് ‘വിവാഹാലോചന’ നടത്തി 41 ലക്ഷം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ഭാര്യക്ക് ‘വിവാഹാലോചന’ നടത്തി 41 ലക്ഷം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. കടമ്പഴിപ്പുറം സ്വദേശി സരിന്‍ കുമാര്‍ (37) ആണ് പിടിയിലായത്. ഭര്‍ത്താവ് മരിച്ച യുവതിയാണെന്ന വ്യാജേന ഭാര്യയെ കൊണ്ട് വിവാഹ വാഗ്ദാനം നല്‍കിയാണ് പണം തട്ടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ച് വിവാഹ തട്ടിപ്പുകേസുകളില്‍ പ്രതിയായ ഭാര്യ ശാലിനി (36) ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. പ്രമുഖ മലയാള പത്രങ്ങളില്‍ പുനര്‍വിവാഹത്തിന് പരസ്യം നല്‍കിയ 53 കാരന്റെ നമ്പറില്‍ ശാലിനി വിളിച്ചിരുന്നു.

ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ച യുവതിയാണെന്ന നിലയിലാണ് ശാലിനി പരിചയപ്പെടുത്തിയത്. പിന്നീട് ഫോണില്‍ സന്ദേശങ്ങള്‍ അയച്ചു സൗഹൃദം സൃഷ്ടിച്ചു. മധ്യപ്രദേശില്‍ അധ്യാപികയാണെന്നാണ് പറഞ്ഞത്.വാഹനാപകടത്തില്‍ മരിച്ച ആദ്യ ഭര്‍ത്താവിന്റെ ചികിത്സ പലരില്‍നിന്ന് കടം വാങ്ങിയാണ് നടത്തിയതെന്നു പറഞ്ഞാണ് പലതവണയായി 41 ലക്ഷം രൂപ തട്ടിയെടുത്തത്. പ്രതിയെ പാലക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘പെൺവായനയും പ്രതിരോധവും’ ; സെമിനാർ സംഘടിപ്പിച്ചു

0
റാന്നി: സെന്റ് തോമസ് കോളേജ് വനിതാവേദിയായ 'തർജ്ജനി'യുടെയും മലയാളവിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വായനാദിനത്തോടനുബന്ധിച്ച്...

മിൽമയുടെ പേരിൽ വ്യാജ വാട്സ്ആപ്പ് സന്ദേശം ; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം : സാമൂഹ്യ മാധ്യമങ്ങളിൽ മിൽമയുടെ പേരിൽ പ്രചരിക്കുന്ന സമ്മാന പദ്ധതി...

പാസ്റ്റർ ബിനു വാഴമുട്ടത്തെ അറസ്റ്റ് ചെയ്യണം ; വിജിൽ ഇന്ത്യ മൂവ്മെന്റ്

0
പത്തനംതിട്ട: ചെന്നീർക്കര വെട്ടോലിമലയിലെ സ്നേഹത്തണൽ വൃദ്ധസദനത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും നേരെ ഉണ്ടായ...

അടൂരില്‍ പനി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

0
അടൂര്‍ : അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സ തേടി...