മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് പണം തട്ടിയെടുത്തു ; യുവതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ​ നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ത്ത യു​വ​തി പൊലീസ് പി​ടി​യി​ൽ. കി​ളി​കൊ​ല്ലൂ​ർ ക​ല്ലും​താ​ഴം എ​ള്ളു​വി​ള വീ​ട്ടി​ൽ സു​ഗ​ന്ധി​യാ​ണ് (29) അറസ്റ്റിലായത്. ച​വ​റ പൊ​ലീ​സ് ആണ് പ്രതിയെ പി​ടി​കൂടി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ആണ് കേസിനാസ്പദമായ സംഭവം. ച​വ​റ കൊ​ട്ടു​കാ​ടു​ള്ള സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് ഇ​വ​ർ 80,000 രൂ​പ കൈ​പ്പ​റ്റി​യി​രു​ന്നു. തുടർന്ന്, സം​ശ​യം തേ​ന്നി​യ സ്ഥാ​പ​ന​മു​ട​മ ന​ട​ത്തി​യ സൂ​ഷ്മ​പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണ​യ ഉ​രു​പ്പ​ടി​ക​ൾ മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന​ത്.

പിന്നാലെ ച​വ​റ പോ​ലീ​സി​ന് ന​ൽ​കി​യപ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്തു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ യു​വ​തി പി​ടി​യി​ലായത്. ത​ട്ടി​പ്പി​ന് ശേ​ഷം ഒ​ളിവിൽ ക​ഴി​യ​വേ​യാ​ണ് ഇവർ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സ​മാ​ന രീ​തി​യി​ൽ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും പ്ര​തി ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ചു വ​രു​ക​യാ​ണെന്ന് പൊലീസ് പറഞ്ഞു. ക​രു​നാ​ഗ​പ്പ​ള്ളി എ.​സി.​പി വി.​എ​സ്. പ്ര​ദീ​പ്കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ച​വ​റ ഇ​ൻ​സ്​​പെ​ക്ട​ർ യു.​പി. വി​പി​ൻ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ നൗ​ഫ​ൽ, എ.​എ​സ്.​ഐ അ​ബ്ദു​ൽ റൗ​ഫ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ ര​ഞ്ജി​ത്ത്, രാ​ജേ​ഷ്, സി.​പി.​ഒ രാ​ഖി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. യുവതിയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...