വിവാഹ വാഗ്ദാനം നല്‍കി നൂറിലധികം സ്ത്രീകളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വിവാഹ വാഗ്ദാനം നല്‍കി നൂറിലധികം സ്ത്രീകളില്‍നിന്ന് ലക്ഷകണക്കിനു രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. ഒഡീഷ സ്വദേശിയായ ഫര്‍ഹാന്‍ തസീര്‍ ഖാനാണ് സെന്‍ട്രല്‍ ഡല്‍ഹിയിലെ പഹര്‍ഗഞ്ചില്‍ പിടിയിലായത്. ഡല്‍ഹി എയിംസില്‍ ജോലി ചെയ്യുന്ന വനിതാ ഡോക്ടറുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. മാട്രിമോണിയല്‍ സൈറ്റില്‍ പരിചയപ്പെട്ട ഫര്‍ഹാന്‍ താന്‍ അവിവാഹിതനും അനാഥനുമാണെന്നാണ് ഡോക്ടറെ വിശ്വസിപ്പിച്ചത്. എംബിഎയും എന്‍ജിനീയറിങ്ങുമാണ് വിദ്യാഭ്യാസ യോഗ്യതയെന്നും ബിസിനസ് ചെയ്യുകയാണെന്നും ഫര്‍ഹാന്‍ പറഞ്ഞു.

വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കി ബിസിനസ് വിപുലീകരിക്കുന്നതിനായി പലതവണയായി 15 ലക്ഷം രൂപ ഡോക്ടറില്‍നിന്ന് ഫര്‍ഹാന്‍ വാങ്ങിയെന്നാണ് ആരോപണം. ഡോക്ടറുടെ പരാതി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. ഉത്തര്‍പ്രദേശ്, ബിഹാര്‍, ബംഗാള്‍, ഗുജറാത്ത്, തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിലെ സ്ത്രീകളുമായി ഇയാള്‍ ബന്ധം സ്ഥാപിച്ചിരുന്നതായി അന്വേഷത്തില്‍ കണ്ടെത്തിയതായി ഡപ്യൂട്ടി കമ്മീഷണര്‍ ബെനിത മേരി ജയ്ക്കര്‍ പറഞ്ഞു. കൊല്‍ക്കത്തയിലായിരുന്ന ഇയാളെ പിന്തുടര്‍ന്ന പോലീസ് ഡല്‍ഹിയിലെ ഹോട്ടലില്‍വെച്ചാണ് അറസ്റ്റ് ചെയ്തത്.

വിവിഐപി രജിസ്‌ട്രേഷന്‍ നമ്പറുള്ള ആഡംബര കാര്‍ സ്വന്തമായുണ്ടെന്ന് ധരിപ്പിച്ചാണ് ഇയാള്‍ സ്ത്രീകളെ വശീകരിക്കുന്നത്. തന്റെ സ്വന്തമാണെന്ന് ഇരകളെ വിശ്വസിപ്പിച്ചിരുന്ന കാര്‍ ബന്ധുവിന്റേതായിരുന്നു. പ്രതിവര്‍ഷം 30 ലക്ഷത്തിലധികം രൂപ സമ്പാദ്യമുണ്ടെന്നാണ് പറഞ്ഞിരുന്നത്. വീഡിയോ കോള്‍ ചെയ്ത് ആഡംബര ചുറ്റുപാടുകള്‍ കാണിച്ച്‌ താന്‍ പണക്കാരനാണെന്ന് സ്ത്രീകളെ തെറ്റുദ്ധരിപ്പിക്കാറുണ്ട്. യഥാര്‍ഥത്തില്‍ വിവാഹിതനായ ഇയാള്‍ക്ക് മൂന്നു വയസുള്ള മകളുണ്ട്. മാതാപിതാക്കള്‍ വാഹനാപകടത്തില്‍ മരിച്ചെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ ഇയാള്‍ക്ക് പിതാവും സഹോദരിയുമുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....