ഡ്യൂപ്ലിക്കേറ്റ് സൃഷ്ടിച്ച് തട്ടിപ്പ് വ്യാപകം ; പ്രൊഫൈൽ ലോക് ചെയ്യൂവെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ഡ്യൂപ്ലിക്കേറ്റ് പ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ വ്യാപകമാണെന്നും അതിനാൽ പ്രൊഫൈൽ ലോക് ചെയ്യൂവെന്നും നിർദേശിച്ച് പോലീസ്. നിരവധി പേരാണ് വ്യാജ പ്രൊഫൈലിൽ നിന്നും തട്ടിപ്പിനിരയായിട്ടുള്ളത്. വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടലാണ് ഇവരുടെ രീതി. കഴിഞ്ഞ ദിവസം കൊല്ലം കളക്ടറുടെ വ്യാജ വാട്സ്അപ്പ് പ്രൊഫൈൽ ഉപയോ​ഗിച്ചും തട്ടിപ്പ് നടന്നിരുന്നു. തട്ടിപ്പിന് നിങ്ങളുടെ പ്രൊഫൈലിൽ നിന്ന് തന്നെ ശേഖരിക്കുന്ന വിവരങ്ങളാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. ഇതിൽ നിന്നും രക്ഷപ്പെടാൻ ഫേസ്ബുക്ക് നൽകുന്ന സുരക്ഷാ സംവിധാനമാണ് പ്രൊഫൈൽ ലോക്കിങ്ങ്. സെറ്റിങ്സിൽ നിന്നും ഈ സംവിധാനം ഉപയോഗപ്പെടുത്തിക്കഴിഞ്ഞാൽ നിങ്ങളുടെ സുഹൃത്തുക്കൾക്കല്ലാതെ മറ്റൊരാൾക്കും നിങ്ങളുടെ പ്രൊഫൈലിനുള്ളിലെ വിവരങ്ങൾ കാണാനാകില്ലെന്നും അതിനാൽ പ്രൊഫൈൽ ലോക് ചെയ്ത് വിവരങ്ങൾ സംരക്ഷിക്കാനും നിർദേശിക്കുകയാണ് മലപ്പുറം പോലീസ്. ഫേസ്ബുക്കിലൂടെയാണ് പോലീസിന്റെ നിർദേശം. തട്ടിപ്പുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ നിർദേശം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കണ്ണൂർ ജില്ലാ സെക്രട്ടറിക്കെതിരായ പ്രചാരണം; ‘നിർമിത കഥകൾക്ക് പിന്നിലെ ലക്ഷ്യം തിരിച്ചറിയണം’ : ...

0
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ മാധ്യമങ്ങള്‍ തുടര്‍ച്ചയായി നിര്‍മ്മിത കഥകള്‍ ചമയ്ക്കുകയാണെന്ന്...

വിമാനടിക്കറ്റുകളുടെ ഉയർന്ന നിരക്ക്; ചട്ടങ്ങളുടെ പകർപ്പ് സമർപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്

0
ന്യൂഡൽഹി: വിമാനയാത്രാ നിരക്കുകൾ നിയന്ത്രിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ചട്ടങ്ങളുടെ പകർപ്പ് രണ്ടാഴ്ചയ്ക്കകം ഹാജരാക്കണമെന്ന്...

ഗാസിയബാദിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി ഇരയുടെയും സഹോദരന്മാരുടെയും പരിചയക്കാരൻ

0
ഗാസിയാബാദ്: ഗാസിയാബാദിലെ രാജ് നഗര്‍ എക്സ്റ്റന്‍ഷനില്‍ ഏഴുവയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ...

കുംഭമേള വൈറൽ പെൺകുട്ടിക്കും ഭർത്താവിനും ആശ്വാസം; പോലീസ് നടപടിക്ക് സ്റ്റേ

0
ഭോപ്പാൽ,: കുംഭമേളയിലെ വൈറൽ മൊണാലിസ ഭോസ്‌ലെക്കും ഭർത്താവ് ഫർമാൻ ഖാനും ആശ്വാസവുമായി...