നാലാംഘട്ടത്തില്‍ 62.31 ശതമാനം പോളിങ് ; ബംഗാളില്‍ 75.66% , കശ്മീരില്‍ 35.75%

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിങ്. വൈകിട്ട് അഞ്ചുമണിവരെ 62.31 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇതുവരെ നടന്ന നാലുഘട്ടങ്ങളില്‍ ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത് ഈ ഘട്ടത്തിലാണ്. ബംഗാളിലാണ് ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്. 75.66 ശതമാനമാണ് പോളിങ്. ആന്ധ്രാപ്രദേശില്‍ 68.04 ശതമാനവും, മധ്യപ്രദേശില്‍ 68.01 ശതമാനവും കശ്മീരില്‍ 35.75 ശതമാനവും പോളിങ് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് ശതമാനം കശ്മിരിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ മൂന്ന് മണിവരെ ബിഹാര്‍ 54.14, ഝാര്‍ഖണ്ഡ് 63.14, മഹാരാഷ്ട്ര 52.49, ഒഡീ 62.96, തെലങ്കാന 61.16 ഉത്തര്‍പ്രദേശ് 56.35 ശതമാനം എന്നിങ്ങനെയാണ്.

നാലാംഘട്ടത്തില്‍ 96 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ആന്ധ്രയിലെ 175 നിയമസഭാ സീറ്റുകളിലും ഒഡീഷയിലെ 28 നിയമസഭാ സീറ്റുകളിലും വോട്ടെടുപ്പ് നടന്നു. മഹാരാഷ്ട്ര (11 സീറ്റ്) പശ്ചിമ ബംഗാള്‍ (8 സീറ്റ്), മധ്യപ്രദേശ് (8), ഒഡീഷ (4), ഝാര്‍ഖണ്ഡ് (4), ബിഹാര്‍ (5), ജമ്മു കശ്മീരിലെ ശ്രീനഗര്‍ എന്നിവിടങ്ങളിലുമാണ് ഇന്ന് വിധിയെഴുത്ത് ഉണ്ടായത്
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, യൂസഫ് പഠാന്‍, മഹുവ മൊയ്ത്ര , ദിലീപ് ഘോഷ് ,കേന്ദ്രമന്ത്രി ഗിരിരാജ് സിങ് എന്നിവരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടിയ പ്രമുഖര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ് , ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള...

0
തിരുവനന്തപുരം: കേരളത്തിൽ ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ...

മാന്നാറിൽ വെള്ളപ്പൊക്കത്തിന് പിന്നാലെ കുടിവെള്ളക്ഷാമം രൂക്ഷം

0
മാന്നാർ: വെള്ളപ്പൊക്കത്തെ തുടർന്ന് കുടിവെള്ള സ്രോതസ്സുകൾ പൂർണ്ണമായും മലിനമായത് മാന്നാറിന്റെ...

വാളയാറിൽ ട്രെയിനിടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

0
പാലക്കാട്: കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ റെയിൽവേ ട്രാക്ക്...

ബെംഗളൂരുവിൽ മലയാളിയായ കേന്ദ്രസർക്കാർ ജീവനക്കാരി വാഹനാപകടത്തിൽ മരിച്ച സംഭവം ; റോഡിൻ്റെ ശോച്യാവസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി...

0
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയായ കേന്ദ്രസർക്കാർ ജീവനക്കാരി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ റോഡിൻ്റെ...