വൈ​ദ്യു​തി വ​കു​പ്പി​ന്റെ പേ​രി​ൽ വാ​ട്സ്ആ​പ് വ​ഴി​ ത​ട്ടി​പ്പ്

For full experience, Download our mobile application:
Get it on Google Play

ചെ​ങ്ങ​ന്നൂ​ർ: പല വിധത്തിലുള്ള തട്ടിപ്പുകൾക്ക് മനുഷ്യർ ഇരയാവുന്ന കാലമാണ്. വാട്സ്ആപ്പ് വഴി വിവിധതരത്തിലുള്ള തട്ടിപ്പുകൾ നടക്കുന്നതിന്റെ നിരവധി വാർത്തകളാണ് ദിവസവും പുറത്തുവരുന്നത്. ഇപ്പോഴിതാ വൈദ്യുതി വകുപ്പിന്റെ പേരിലും വാട്സ്ആപ് വഴി തട്ടിപ്പ് നടക്കുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. അ​ട​യ്ക്കാ​നി​ല്ലാ​ത്ത വൈദ്യുതി ബി​ല്ലി​ന്റെ പേ​രി​ൽ സ​ന്ദേ​ശ​മ​യ​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. ബി​ൽ അ​ട​ക്കാ​നു​ണ്ടെ​ന്ന പേ​രി​ൽ ഒ​രു സ​ന്ദേ​ശം വാ​ട്സ്​​ആ​പ്പി​ൽ വ​രും. ശേ​ഷം അ​തി​ലൂ​ടെ നി​ങ്ങ​ൾ മു​മ്പ്​ അ​ട​ച്ച ക​റ​ൻറ്​ ബി​ല്ലി​ന്റെ ഫോ​ട്ടോ അ​യ​ച്ചു​കൊ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടും. ഇ​ങ്ങ​നെ​യാ​ണ് ഇ​ത്ത​ര​ക്കാ​ർ ഈ ​ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ചെങ്ങന്നൂർ തി​രു​വ​ൻ​വ​ണ്ടൂ​ർ പ്ര​കാ​ശ് ഭ​വ​നി​ൽ അ​ഡ്വ. എ ​വി അ​രു​ൺ​പ്ര​കാ​ശി​ന്​ ഇ​ത്ത​ര​ത്തി​ൽ സ​ന്ദേ​ശം വ​ന്നി​രു​ന്നു. അ​രു​ൺ​ പ്ര​കാ​ശ് ക​ഴി​ഞ്ഞ മാ​സ​ത്തെ വൈ​ദ്യു​തി ബി​ൽ അ​ട​ച്ചി​ല്ലെ​ന്നും അ​തു​കൊ​ണ്ട് ഇ​ന്ന് രാ​ത്രി ​ത​ന്നെ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ക​ട്ട് ചെ​യ്യു​മെ​ന്നു​മാ​ണ് സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്ന​ത്. മു​മ്പ്​ അ​ട​ച്ച വൈ​ദ്യു​തി ബി​ല്ലി​ന്റെ സ്ക്രീ​ൻ​ഷോ​ട്ട് താ​ഴെ ത​ന്നി​രി​ക്കു​ന്ന ന​മ്പ​റി​ൽ വാ​ട്സ്ആ​പ് ചെ​യ്യ​ണ​മെ​ന്നും ഈ ​വ്യാ​ജ സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു​ണ്ട്.

ഇ​ക്കാ​ര്യം മ​റ്റൊ​രു സു​ഹൃ​ത്തി​നോ​ട് പ​റ​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​നും ഇ​ത്ത​ര​ത്തി​ലൊ​രു സ​ന്ദേ​ശം വ​ന്നി​രു​ന്നു​വെ​ന്നും ഇ​ത് ത​ട്ടി​പ്പാ​ണെ​ന്നും അ​റി​യി​ച്ചു. എ​ന്നാ​ൽ, തൊ​ട്ടു​പി​ന്നാ​ലെ വീ​ണ്ടും ഫോ​ൺ ​കോ​ളെ​ത്തി. കെ ​എ​സ് ​ഇ ​ബി​യു​ടെ സെ​ർ​വ​ർ ത​ക​രാ​റാ​യ​തി​നാ​ൽ ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡി​ന്റെ സൈ​റ്റി​ൽ​നി​ന്നും ഡീ​റ്റെ​യി​ൽ​സ് ന​ഷ്ട​പ്പെ​ട്ടെ​ന്നും അ​തു​കൊ​ണ്ട് മു​മ്പ്​ അ​ട​ച്ച വൈ​ദ്യു​തി ബി​ല്ലി​ന്റെ സ്ക്രീ​ൻ​ഷോ​ട്ട് മു​ക​ളി​ൽ പ​റ​ഞ്ഞ ന​മ്പ​റി​ൽ അ​യ​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞ് കാ​ൾ ക​ട്ടാ​യി. ഇതു സംബന്ധിച്ച് അധികൃതരെ അറിയിച്ച്, കൂടുതൽ വിവരങ്ങൾ തേടിയിരിക്കുകയാണ് അരുൺ പ്രകാശ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാപ്രവർത്തനത്തിനിടെ മുങ്ങിമരിച്ച രാജേഷിന് സംസ്ഥാന ബഹുമതി ; വീടുപണി സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : കണ്ണൂർ ചെറുപുഴയിൽ തുരുത്തിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ...

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് തമിഴ്നാട് ബജറ്റിൽ പരാമർശം

0
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് തമിഴ്നാട് ബജറ്റ് പ്രസംഗത്തിൽ...

പോലീസ് പെട്രോളിംഗിനായി ഉപയോഗിക്കുന്ന മോട്ടോർ ബൈക്ക് റാപ്പിഡോ സർവീസിനായി ഉപയോഗിച്ചു

0
ഹൈദരാബാദ്: പോലീസിന്റെ പട്രോളിംഗ് മോട്ടോർസൈക്കിൾ ‘റാപിഡോ’ ബൈക്ക്-ടാക്സി സേവനത്തിനായി ഉപയോഗിച്ചതിൽ...

പന്തീരങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

0
പന്തീരങ്കാവ്: കോഴിക്കോട് പന്തീരങ്കാവ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. പോലീസ്...