സൗദിയിൽ സൗജന്യ സിം കാർഡ് നൽകാമെന്ന വ്യാജേന ഔദ്യോഗിക രേഖകൾ കൈവശപ്പെടുത്തി തട്ടിപ്പ്

For full experience, Download our mobile application:
Get it on Google Play

റിയാദ്: സൗജന്യമായി സിം കാർഡ് നൽകാമെന്ന വ്യാജേന തൊഴിലാളുടെ ഔദ്യോഗിക രേഖകൾ കൈവശപ്പെടുത്തി തട്ടിപ്പ് നടന്നതായി പരാതി. യാം​ബു​വി​ലുള്ള എ​ട്ട്​ ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളാണ് തട്ടിപ്പിന് ഇരയായത്. പ്രമുഖ സിം കമ്പനിയുടെ അധികൃതർ ആണെന്ന വ്യജേന തട്ടിപ്പ് സംഘം ഇവർ താമസിച്ചിരുന്ന സ്ഥലത്ത് എത്തുകയും പ്രത്യേക ഓഫർ എന്ന നിലയിൽ സൗജന്യമായി സിം നൽകാം വിശ്വസിപ്പിക്കുകയും ചെയ്തു. പ്രമുഖ സിം കമ്പനിയുടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും വി​ര​ല​ട​യാ​ള റീ​ഡി​ങ്​ മെ​ഷീ​നു​ക​ളും ലാ​പ്ടോ​പു​ക​ളും ഉൾപ്പടെയാണ് സംഘം സ്ഥലത്ത് എത്തിയത്. അത് കൊണ്ട് തൊഴിലാളികൾക്ക് സംശയം തോന്നിയതുമില്ല. പിന്നീട് തട്ടിപ്പ് സംഘം സിം എടുക്കാൻ ആവശ്യമായ രേഖകളും കയ്യടയാളങ്ങളും ഇവരിൽ നിന്ന് ശേഖരിച്ചു. റ​മ​ദാ​ൻ ഓ​ഫ​റാ​യി ആണ് സിം ​സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നത് എന്നും

റ​മ​ദാ​ൻ ദി​ന​ങ്ങ​ളി​ൽ സിം ആക്ടിവേറ്റ് ആകുമെന്നും പറഞ്ഞ ശേഷം സംഘം മടങ്ങി. എന്നാൽ റ​മ​ദാ​ൻ ക​ഴി​ഞ്ഞിട്ടും സിം ​ആ​ക്​​റ്റി​വേ​ഷ​ൻ ആകാത്തത് കൊണ്ട് തൊഴിലാളികൾ സിം ഉപേക്ഷിച്ചു. സൗജന്യമായി ലഭിച്ചത് കൊണ്ട് തന്നെ അവർ അത് അത്ര കാര്യമായി എടുത്തതുമില്ല. ഒ​രു മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ മ​റ്റൊ​രു പ്ര​മു​ഖ ടെ​ലി​ഫോ​ൺ ക​മ്പ​നി​യി​ൽ​ നി​ന്ന് തൊഴിലാളികൾക്ക് 92 റി​യാ​ൽ അ​ട​ക്ക​ണ​മെ​ന്ന സ​ന്ദേ​ശം ല​ഭി​ച്ചു. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ആ കമ്പനിയുടെ ഓഫീസിൽ എത്തിയപ്പോഴാണ് തൊഴിലാളികൾ തട്ടിപ്പിന് ഇരയായതായി മനസിലായത്. അവരുടെ തൊഴിൽ രേഖകൾ ഉപയോഗിച്ചു ഇതേ ​ക​മ്പ​നി​യു​ടെ ഇ​ൻറ​ർ​നെ​റ്റ് മോ​ഡം ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു ആരോ എടുത്തതായും അതിന്റെ ആദ്യ മാസത്തേ ബിൽ ആണ് 92 റിയാൽ എന്നും അധികൃതർ പറഞ്ഞു.

എന്നാൽ തങ്ങൾ ആരുമല്ല ഈ കണക്ഷൻ എടുത്തത് എന്നും ഇത് ബ്ലോ​ക്ക് ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. പ്രശ്‌നം പരിഹരിക്കാം എന്ന ഉറപ്പിൽ തൊഴിലാളികൾ അവിടെ നിന്ന് മടങ്ങുകയും ചെയ്തു. എ​ന്നാ​ൽ എ​ല്ലാ മാ​സ​വും പ​ണ​മ​ട​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ന്ന മെസേജുകൾ തുടർച്ചയായി വന്നു കൊണ്ടിരുന്നു. ഏറ്റവും ഒടുവിൽ 1,224 റി​യാ​ൽ കു​ടി​ശി​ക​യാ​യെ​ന്നും ഉടൻ അടച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും കമ്പനി അധികൃതർ തൊഴിലാളികളെ അറിയിച്ചു. സമയ പരിധി അവസാനിച്ചതോടെ ഇത് സംബന്ധമായാ പരാതി നി​യ​മ​വ​കു​പ്പി​ന് കൈ​മാ​റി​യ​താ​യി അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള സ​ന്ദേ​ശ​വും കൂ​ടി ഇ​വ​ർ​ക്ക്​ ലഭിച്ചു.

എ​ന്ത്​ ചെ​യ്യ​ണ​മെ​ന്ന്​ അ​റി​യാ​തെ വന്നതോടെ തൊ​ഴി​ലാ​ളി​ക​ൾ ത​ങ്ങ​ളു​ടെ ക​മ്പ​നി മാ​നേ​ജ്​​മെ​ൻറി​നെ വിവരമറിയിച്ചു. തുടർന്ന് ഇവരുടെ ക​മ്പ​നി നി​യോ​ഗി​ച്ച ഉദ്യോഗസ്ഥൻമൊ​ബൈ​ൽ ക​മ്പ​നി ഓ​ഫീ​സി​ൽ പോയി കാര്യങ്ങൾ സംസാരിച്ചെങ്കിലും പ്രശ്നം പരിഹരിക്കാൻ സാധിച്ചിട്ടില്ല. ​സിം ​കാ​ർ​ഡു​ക​ൾ എടുക്കുമ്പോൾ ബന്ധപ്പെട്ട ക​മ്പ​നി​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഓ​ഫീ​സു​ക​ളെ സമീപിക്കണമെന്നും അല്ലെങ്കിൽ ഇത്തരത്തിലുള്ളച​തി​ക്കു​ഴി​ക​ളി​ൽ പെ​ടു​മെ​ന്നും അധികൃതർ ഓർമ്മപ്പെടുത്തി. അതെ സമയം ബില്ലുകൾ എങ്ങനെ അടക്കും എന്ന ആശങ്കയിലാണ് തൊഴിലാളികൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മല്ലപ്പള്ളി എന്‍.എസ്.എസ് കരയോഗ യൂണിയന്റെ അഭിമുഖ്യത്തില്‍ അദ്ധ്യാത്മിക സംഗമവും രാമായണ മേളയും നടന്നു

0
മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ ആദ്ധ്യാത്മിക...

പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പി എസ് സി ഹൈക്കോടതിയെ സമീപിച്ചു

0
കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന...

ബൊലെറോ വാഹനത്തിന് തുരുമ്പ് : മഹീന്ദ്ര കമ്പിനി 50,000 രൂപ നഷ്ടം നൽകുവാൻ വിധി

0
തൃശ്ശൂര്‍ : ബൊലെറോ വാഹനത്തിന് തുരുമ്പ് പിടിച്ചു എന്നാരോപിച്ച് ഫയൽ ചെയ്ത...

കൊല്ലത്ത് വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു

0
കൊല്ലം : പരവൂർ പുത്തൻകുളത്ത് വീടിന് തീപിടിച്ച് അമ്മയും മകനും...