തൃക്കാക്കര : കള്ളവോട്ട് ചെയ്യുന്നത് യുഡിഎഫ് ആണ്. തൃക്കാക്കരയിൽ പക്ഷേ അത് നടക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെ കേരളത്തിൽ യുഡിഎഫിന്റെ തകർച്ച പൂർണ്ണമാകുമെന്ന് ഇ.പി ജയരാജൻ പറഞ്ഞു. ഇടതുപക്ഷം വൻ വിജയം നേടും. വി.ഡീ സതീശൻ പറയുന്നത് ആരെങ്കിലും കണക്കിൽ എടുക്കുമോയെന്നും ഇ.പി ജയരാജൻ ചോദിച്ചു. തൃക്കാക്കര ഉരതെരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ നിശബ്ദ പ്രചരണം മണ്ഡലത്തിൽ പുരോഗമിക്കുമ്പോൾ പക്ഷേ നേതാക്കൾ ആരോപണ പ്രത്യാരോപണങ്ങൾ തുടരുകയാണ്. മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുടക്കം മുതൽ തൃക്കാക്കര മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ഏകോകിപ്പിക്കുകയാണ്. ഇടത് മുന്നണി കൺവീനർ ഇ.പി ജയരാജനും മണ്ഡലത്തിൽ തുടക്കം മുതലുണ്ട്.
യുഡിഎഫിൽ ഭിന്നതയുണ്ടെന്നത് ഇടത് മുന്നണിയുടെ വ്യാജപ്രചാരണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. തൃക്കാക്കരയിൽ കെ.സുധാകരൻ അവസാനഘട്ടത്തിൽ മാറിനിന്നത് ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാലാണ്. മുഖ്യമന്ത്രി ജനങ്ങളെ വർഗീയമായി വേർതിരിക്കാൻ ശ്രമിക്കുന്നെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പി.സി ജോർജും സർക്കാരും തമ്മിൽ നടക്കുന്നത് ഒത്തുകളിയാണ്. തൃക്കാക്കരിയിൽ യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് ചെന്നിത്തല വ്യക്തമാക്കി.