ചെന്നൈ: യൂണിഫോം ധരിച്ച് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ ബസുകള്‍ക്ക് തമിഴ്‌നാട് ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കി. ഗതാഗത വകുപ്പ് നല്‍കിയ പാസുമായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യയാത്ര ലഭിക്കും. യൂണിഫോം ധരിക്കുകയോ സൗജന്യ ബസ് പാസ് കൈവശം വെക്കുകയോ ചെയ്യുന്ന വിദ്യാര്‍ഥികളെ ഇറക്കിവിട്ടാല്‍ കണ്ടക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വകുപ്പ് മുന്നറിയിപ്പ് നല്‍കി.
കൊവിഡ് കാരണം സൗജന്യപാസുകള്‍ അനുവദിക്കുന്നത് കഴിഞ്ഞ വര്‍ഷങ്ങളില്‍ മുടങ്ങിയിരുന്നു. സ്മാര്‍ട്ട് കാര്‍ഡ് വിതരണം പൂര്‍ത്തിയാകാത്തതുകൊണ്ടാണ് യൂണിഫോം എന്ന മാനദണ്ഡം കൂടി വച്ചത്. ഒരു ദിവസം രണ്ട് സൗജന്യയാത്രയാണ് അനുവദിക്കുക. 2016 മുതല്‍ സര്‍ക്കാര്‍ ബസുകളില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര അനുവദിച്ചിരുന്നു.