ബിവറേജസ് ഔട്ട് ലെറ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന ; സ്കൂട്ടറിൽ സൂക്ഷിച്ച 85,000 രൂപ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന: ബിവറേജസ് ഔട്ട് ലെറ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. കട്ടപ്പനയിലുള്ള ഔട്ട്‌ലെറ്റിലാണ് പരിശോധന നടത്തിയത്. ഇന്നലെ രാത്രി 9 മണിക്ക് നടന്ന പരിശോധനയില്‍ 85,000ത്തോളം രൂപ അനധികൃതമായി കണ്ടെത്തി. ഷോപ്പിലെ ജീവനക്കാരനായ അനീഷിന്റെ സ്‌കൂട്ടറില്‍ നിന്നാണ് രൂപ കണ്ടെത്തിയത്. ഷോപ്പിലെ ജീവനക്കാര്‍ക്ക് നല്‍കുവാനായി റബര്‍ ബാന്‍ഡില്‍ പല കെട്ടുകളായി സൂക്ഷിച്ചിരിക്കുന്ന പണമാണ് അനീഷിന്റെ സ്‌കൂട്ടറില്‍ നിന്നും കണ്ടെടുത്തത്. കോട്ടയം വിജിലന്‍സ് എസ്.പി വി.ജി വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

മദ്യ കമ്പനികള്‍ തങ്ങളുടെ ബ്രാന്‍ഡുകളുടെ കച്ചവടം കൂട്ടുന്നതിനുവേണ്ടി ഷോപ്പിലെ ജീവനക്കാര്‍ക്ക് കൈക്കൂലിയായി നല്‍കുന്ന പണമാണിത്. കൂടാതെ ഷോപ്പിന്റെ ചുമതലയുള്ള ജയേഷ് അനികൃതമായി ഒരു ജീവനക്കാരനെ ഔട്ട് ലെറ്റില്‍ നിയമിച്ചിരിക്കുന്നതായും അനധികൃത മദ്യ കച്ചവടത്തിനായും പണപ്പിരിവിനായും ഇയാളെ ഉപയോഗിച്ച് വരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപ്പര്‍ കുട്ടനാട്ടിലെ പാരിസ്ഥിതിക പ്രതിസന്ധിക്ക് പ്രത്യേക പാക്കേജ് വേണമെന്ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്

0
തിരുവല്ല : കോലയാറിന്റെയും അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ തോടുകളുടെയും കൈത്തോടുകളുടെയും പുനര്‍ജീവനത്തിന്...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും...

കർണാടകയിൽനിന്നെത്തിച്ച 10,000 കിലോ വ്യാജ പനീർ പിടികൂടി

0
മുംബൈ: മഹാരാഷ്ട്രയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ...

സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള എസ്എഫ്ഐ വേട്ടയാണ് നടക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന...

0
കണ്ണൂർ :സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള എസ്എഫ്ഐ വേട്ടയാണ്...