ഓരോ പുകയെടുക്കുമ്പോഴും മുന്നറിയിപ്പ് കാണണം; പുകവലി നിർത്താൻ പുതിയ മാർഗം കണ്ടെത്തി കാനഡ

For full experience, Download our mobile application:
Get it on Google Play

ഒട്ടാവ: പുകവലിക്കാരെ പിന്തിരിപ്പിക്കുന്നതിനായി പുതിയ മാർഗം പരീക്ഷിക്കാൻ കാനഡ. ഓരോ സിഗററ്റിലും പുകവലിയുടെ അപകട മുന്നറിയിപ്പ് നൽകാനാണ് തീരുമാനം. ‘പുകവലി അർബുദത്തിന് കാരണമാകും, കുഞ്ഞുങ്ങളെ ദോഷകരമായി ബാധിക്കും, വന്ധ്യതക്കും രക്താർബുദത്തിനും കാരണമാകും, ഓരോ പുകയും വിഷമാണ്’ തുടങ്ങിയ മുന്നറിയിപ്പുകൾ ഓരോ സിഗററ്റിലും ഇംഗ്ലീഷിലും ഫ്രഞ്ചിലും പ്രിന്‍റ് ചെയ്യും. ഇതുവഴി ബോധവത്കരണം ശക്തമാക്കാനാണ് ഉദ്ദേശിക്കുന്നത്. പല രാജ്യങ്ങളിലും സിഗററ്റ് പാക്കറ്റിന് മുകളിൽ ആരോഗ്യ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഓരോ സിഗററ്റിലും മുന്നറിയിപ്പ് നൽകുന്ന ആദ്യ രാജ്യമാകുകയാണ് കാനഡ.

പാക്കറ്റിന് മുകളിൽ നൽകുന്ന മുന്നറിയിപ്പിനേക്കാൾ ഇത് ഫലപ്രദമാകുമെന്ന് കനേഡിയൻ ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. പാക്കറ്റിലെ മുന്നറിയിപ്പ് വേണമെങ്കിൽ പുകവലിക്കാർക്ക് നോക്കാതെ ഒഴിവാക്കാം, എന്നാൽ സിഗററ്റിലെ മുന്നറിയിപ്പ് ഒഴിവാക്കാനാകില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.രാജ്യത്തെ ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്നമാണ് പുകവലി. 2035ഓടെ രാജ്യത്തെ പുകയില ഉപഭോഗം അഞ്ച് ശതമാനത്തിനും താഴെയായി കൊണ്ടുവരാനാണ് കാനഡയുടെ തീരുമാനം. ഇതിന്‍റെ ഭാഗമായാണ് പുതിയ മുന്നറിയിപ്പ്. ആഗസ്റ്റ് ഒന്നു മുതലാണ് സിഗററ്റുകളിൽ മുന്നറിയിപ്പ് നൽകിത്തുടങ്ങുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപ്പര്‍ കുട്ടനാട്ടിലെ പാരിസ്ഥിതിക പ്രതിസന്ധിക്ക് പ്രത്യേക പാക്കേജ് വേണമെന്ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്

0
തിരുവല്ല : കോലയാറിന്റെയും അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ തോടുകളുടെയും കൈത്തോടുകളുടെയും പുനര്‍ജീവനത്തിന്...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും...

കർണാടകയിൽനിന്നെത്തിച്ച 10,000 കിലോ വ്യാജ പനീർ പിടികൂടി

0
മുംബൈ: മഹാരാഷ്ട്രയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ...

സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള എസ്എഫ്ഐ വേട്ടയാണ് നടക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന...

0
കണ്ണൂർ :സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള എസ്എഫ്ഐ വേട്ടയാണ്...