നിയമം ലംഘിക്കുന്നവര്‍ക്ക് സ്റ്റേഷനില്‍ സൗജന്യപ്രവേശനം : പുതുവര്‍ഷത്തില്‍ കേരള പോലീസിന്റെ ഓഫര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ആഘോഷത്തിലാണ് എല്ലാവരും. ഇന്ന് രാത്രി മുതല്‍ നേരം വെളുക്കുന്നതുവരെയും റോഡുകളിലും ബീച്ചുകളിലും ഹോട്ടലുകളിലും ഒക്കെ ആഘോഷമാണ്. പുതുവര്‍ഷം ആഘോഷിക്കുന്നവര്‍ക്ക് പ്രത്യേക ഓഫറുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. പുതുവര്‍ഷ രാവില്‍ മദ്യപിച്ച് വാഹനമോടിക്കുകയോ ക്രമസമാധാനം ലംഘിക്കുകയോ ചെയ്താല്‍ കേരള പോലീസ് പ്രത്യേക ഓഫര്‍ നല്‍കുന്നതാണെന്ന് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ച സന്ദേശമാണ് വൈറലായിരിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് പോലീസ് സ്റ്റേഷനില്‍ സൗജന്യ പ്രവേശനം, നിയമലംഘകര്‍ക്ക് പ്രത്യേക പരിഗണന എന്നിങ്ങനെയാണ് പോസ്റ്റിലുള്ളത്.
നിങ്ങളുടെ പുതുവര്‍ഷ ആഘോഷത്തില്‍ ഏതെങ്കിലും ക്ഷണിക്കപ്പെടാത്ത അതിഥി വന്നാല്‍ 112 എന്ന നമ്പറില്‍ വിളിച്ച് ഞങ്ങളെ ക്ഷണിക്കാം എന്നും പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന് താഴെ കമന്റുകള്‍ നിറയുകയാണ്. ഈ പോലീസ് മാമനെക്കൊണ്ട് തോറ്റു എന്നാണ് ഒരാള്‍ കുറിച്ചത്. ഒരു കുടിയനെ കാണിച്ചു കൊടുത്താല്‍ ഒരു സ്‌മോള്‍ സമ്മാനം കിട്ടുമോ എന്നാണ് മറ്റൊരാള്‍ ചോദിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പുതുവത്സരത്തോടനുബന്ധിച്ച് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ കര്‍ശന നിയന്ത്രണമാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രാനിയന്ത്രണവും ഉണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിസിമാരുടെ നടപടി വലിയ തെറ്റെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിസിമാരുടെ നടപടി വലിയ തെറ്റെന്ന് ആഭ്യന്തരമന്ത്രി...

ക്യാനുകളിൽ പെട്രോൾ, ഡീസൽ എന്നിവ നൽകരുതെന്ന ഉത്തരവ് കർഷകരെ ബാധിക്കുന്നുവെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: ക്യാനുകളിൽ പെട്രോൾ, ഡീസൽ എന്നിവ നൽകരുതെന്ന ഉത്തരവ് കർഷകരെ ബാധിക്കുന്നുവെന്ന്...

മുന്നറിയിപ്പ് ലംഘിച്ച് അതിക്രമിച്ചു കടന്ന യുവാക്കൾ വനത്തിനുളളിൽ കുടുങ്ങി

0
ആര്യങ്കാവ് : മുന്നറിയിപ്പ് ലംഘിച്ച് അതിക്രമിച്ചു കടന്ന യുവാക്കൾ വനത്തിനുളളിൽ കുടുങ്ങി....

വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തിനുമെതിരെ ബിജെപി

0
തിരുവനന്തപുരം: വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തിനുമെതിരെ ബിജെപി....