വിരമിച്ച ശേഷവും മാസം 2.5 ലക്ഷം രൂപ വരുമാനം നേടാൻ നിക്ഷേപം നടത്തേണ്ടത് എങ്ങനെ?

For full experience, Download our mobile application:
Get it on Google Play

തൊഴില്‍ ചെയ്ത് ജീവിക്കുന്ന കാലം പോലെ തന്നെ പ്രധാനമാണ് വിരമിച്ചതിന് ശേഷമുള്ള സമയവും. ജോലിയില്‍ നിന്നും വിരമിച്ച ശേഷം തുച്ഛമായ പെൻഷനെ മാത്രം ആശ്രയിക്കേണ്ട അവസ്ഥ ഒരുപാട് പേര്‍ക്കും ഉണ്ടാകാറുണ്ട്. എന്നാല്‍ ആ സമയത്തും നല്ല വരുമാനം ലഭിക്കാൻ ചിലര്‍ മ്യൂച്വല്‍ ഫണ്ടില്‍ ഉള്‍പ്പെടെ നിക്ഷേപങ്ങള്‍ നടത്താറുണ്ട്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകളില്‍ (SIP) നിക്ഷേപിക്കുമ്പോള്‍ നിക്ഷേപിക്കുന്ന തുകയുടെ 12 ശതമാനം വരെ വാര്‍ഷിക വരുമാനം നിങ്ങള്‍ക്ക് ലഭിച്ചേക്കാം.

എസ്‌ഐപി (SIP) വഴി നിക്ഷേപം നടത്തുമ്പോള്‍ മാസം 2.60 ലക്ഷം രൂപ വരെ നിങ്ങള്‍ക്ക് വരുമാനം ലഭിക്കും. ദീര്‍ഘ കാല നിക്ഷേപം നടത്തുന്നതിലൂടെയാണ് നിങ്ങള്‍ക്ക് ഈ നേട്ടം ലഭിക്കുക. ട്രിപ്പിള്‍ 5 ഫോര്‍മുല (Triple 5 Formula ) എന്ന എസ്‌ഐപി രീതി ഉപയോഗിച്ച്‌ ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും 2.60 ലക്ഷം രൂപ വരെ പെൻഷനായി നേടാൻ സാധിക്കും. എങ്ങനെയെന്നു നോക്കാം, ഇതിനായി 25 വയസ്സുള്ളപ്പോള്‍ തന്നെ, മാസം 1000 രൂപ നിങ്ങള്‍ എസ്‌ഐപിയില്‍ നിക്ഷേപിക്കുക. 11 ശതമാനമാണ് നിങ്ങള്‍ക്ക് ഇതില്‍ നിന്ന് ലഭിക്കുന്ന റിട്ടേണ്‍ നിരക്ക് എന്നും കരുതുക

എന്താണ് ട്രിപ്പിള്‍ 5 (555) ഫോര്‍മുല?
ട്രിപ്പിള്‍ 5 ലെ ആദ്യത്തെ അഞ്ച്, അഞ്ച് വര്‍ഷം നേരത്തെയുള്ള വിരമിക്കലിനെ സൂചിപ്പിക്കുന്നു. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും നിങ്ങളുടെ എസ്‌ഐപി നിരക്ക് അഞ്ച് ശതമാനം വീതം വര്‍ധിപ്പിക്കണമെന്നതിനെ സൂചിപ്പിക്കുന്നതാണ് രണ്ടാമത്തെ 5. നിങ്ങള്‍ തുടര്‍ച്ചയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ 55 വയസ്സ് ആകുമ്പോഴേക്കും 5 കോടി രൂപ സമ്പാദ്യം ഉണ്ടാകും എന്നതാണ് മൂന്നാമത്തെ 5 നല്‍കുന്ന സൂചന. എസ്‌ഐപി വഴി നിക്ഷേപം നടത്തുന്നതിലൂടെ വിരമിക്കാൻ ഇനി 60 വയസ്സുവരെ കാത്തിരിക്കേണ്ട ആവശ്യമില്ല.

ട്രിപ്പിള്‍ 5 പ്രവര്‍ത്തിക്കുന്നത് എങ്ങനെ?
25 ആം വയസില്‍ 1000 രൂപ വീതം എസ്‌ഐപി വഴി നിക്ഷേപിച്ചാല്‍ ഒരു വര്‍ഷം കൊണ്ട് നിങ്ങളുടെ സമ്പാദ്യം 12,000 രൂപയായിരിക്കും. അടുത്ത 30 വര്‍ഷത്തേക്ക് അഞ്ച് ശതമാനം വീതം നിക്ഷേപ തുക കൂട്ടിക്കൊണ്ടിരുന്നാല്‍ മുപ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞ് നിങ്ങള്‍ക്ക് 55 വയസ്സാകുമ്പോള്‍ നിങ്ങളുടെ ആകെ നിക്ഷേപം 95.67 ലക്ഷം രൂപയായിരിക്കും. എന്നാല്‍ കോമ്പൗണ്ടിങ് (Compounding ) വഴി നിങ്ങള്‍ക്ക് ഏകദേശം 4.25 കോടി രൂപയുടെ മൂലധനം ഉണ്ടാകും. അങ്ങനെ ആകെ നേട്ടം 5.20 കോടി രൂപയാകും.

എങ്ങനെയാണ് 2.60 ലക്ഷം രൂപ പെൻഷൻ ലഭിക്കുക?
5.20 കോടി രൂപ നിങ്ങള്‍ പിൻവലിക്കുകയോ അതിനെ ഒരു സ്ഥിര നിക്ഷേപമാക്കുകയോ ചെയ്താല്‍ നിങ്ങള്‍ക്ക് 6 ശതമാനം പലിശ ലഭിക്കും. അതായത് വര്‍ഷം 31.20 ലക്ഷം രൂപ, മാസം 2.60 ലക്ഷം രൂപ. ഈ രീതിയില്‍, 1000 രൂപയില്‍ തുടങ്ങിയ നിക്ഷേപം 55 വയസാകുമ്ബോള്‍ നിങ്ങള്‍ക്ക് മാസം 2.60 ലക്ഷം രൂപ നല്‍കും. ഇതാണ് ട്രിപ്പിള്‍ 5 ഫോര്‍മുലയുടെ പ്രത്യേകത.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുകെയിൽ അഭയാർഥികളെന്ന് തെറ്റിദ്ധരിച്ച് പാക് ജൂനിയർ ക്രിക്കറ്റ് ടീമിനെ വളഞ്ഞ് പ്രതിഷേധക്കാർ

0
ലണ്ടൻ : യുകെയിൽ പര്യടനം നടത്തുന്ന പാകിസ്ഥാൻ അണ്ടർ-19 ക്രിക്കറ്റ് ടീം...

2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന് പിന്നിലെ ഉദ്ദേശ്യം തികച്ചും ദുരൂഹമാണെന്നും...

0
ന്യൂഡൽഹി: വരാനിരിക്കുന്ന 2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന്...

പിഎം ശ്രീ : പദ്ധതിയിൽ അന്തിമ തീരുമാനമായില്ല, കരിക്കുലത്തിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ല ;...

0
തിരുവനന്തപുരം : പി എം ശ്രീ വിഷയത്തിൽ അന്തിമ തീരുമാനം ആയില്ലെന്ന്...

പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമില്ലെന്ന് സണ്ണി ജോസഫ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമില്ലെന്ന്...