പത്തനംതിട്ട : അങ്ങാടിക്കല്‍ മാര്‍ ഗ്രിഗോറിയോസ് സ്നേഹാലയം ദശവല്‍സര ആഘോഷവും സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തുന്നു. മാര്‍ച്ച് 7ന് രാവിലെ 10 മണിക്ക് കെ.യു ജെനീഷ് കുമാർ എം. എൽ. എ ആഘോഷ പരിപാടികള്‍ ഉത്ഘാടനം ചെയ്യും. കുറിയാക്കോസ് മാർ ക്ലിമ്മിസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ ആരോഗ്യ കേരളം പദ്ധതിയിൽ പത്തനംതിട്ട ജനറൽ ആശുപത്രിയുടെയും സ്നേഹാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് മെഡിക്കൽ ക്യാമ്പ് നടത്തുന്നത്.
അങ്ങാടിക്കല്‍ മാര്‍ ഗ്രിഗോറിയോസ് സ്നേഹാലയം ദശവല്‍സര ആഘോഷവും സൗജന്യ മെഡിക്കല്‍ ക്യാമ്പും മാര്‍ച്ച് 7ന്
RECENT NEWS
Advertisment