സൗജന്യ ഓണക്കിറ്റ് വിതരണം തുടങ്ങി ; ആദ്യദിനം ജില്ലയില്‍ 6804 കിറ്റുകള്‍ നല്‍കി

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട : കോവിഡ് 19-മായി ബന്ധപ്പെട്ട സമാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായും ഓണം പ്രമാണിച്ചും സംസ്ഥാന സര്‍ക്കാര്‍ പൊതുവിതരണ വകുപ്പിലൂടെ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും വിതരണം ചെയ്യുന്ന സൗജന്യ  ഭക്ഷ്യവിഭവ കിറ്റ് പത്തനംതിട്ട ജില്ലയിലെ റേഷന്‍കടകളിലൂടെ വിതരണം തുടങ്ങി.
ആദ്യഘട്ടമായി 25,000-ത്തോളം എ.എ.വൈ(മഞ്ഞ)കാര്‍ഡുകള്‍ക്ക്  14, 16 തീയതികളിലും പിഎച്ച്എച്ച്(പിങ്ക്), എന്‍പിഎസ്(നീല), എന്‍പിഎന്‍എസ്(വെള്ള) കാര്‍ഡുകള്‍ക്ക് ഓണത്തിന് മുന്‍പായും കിറ്റുകള്‍ നല്‍കും. ജൂലൈ മാസത്തില്‍ റേഷന്‍ വാങ്ങിയ കടയില്‍നിന്ന് കിറ്റ് കൈപ്പറ്റാം.  ആദ്യദിവസം(ഓഗസ്റ്റ് 13 വ്യാഴം) വൈകുന്നേരം അഞ്ചുവരെ 6804 സൗജന്യകിറ്റുകള്‍ റേഷന്‍കടകള്‍ വഴി വിതരണം ചെയ്തു. താലൂക്ക് തിരിച്ചുള്ള കിറ്റ് വിതരണ നില: കോഴഞ്ചേരി  1017, തിരുവല്ല 894, അടൂര്‍ 1525, റാന്നി 1047, മല്ലപ്പള്ളി 898, കോന്നി 1423. റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന 11 ഇനങ്ങളടങ്ങിയ  സൗജന്യ ഓണക്കിറ്റ് സപ്ലൈകോയാണ് തയാറാക്കി റേഷന്‍ കടകളിലെത്തിച്ച് നല്‍കുന്നത്.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...