കോഴഞ്ചേരി : ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക് ആവശ്യമായ ഹാൻഡ് സാനിറ്റൈസറിന് കടുത്ത ക്ഷാമം നേരിടുന്ന സമയത്ത് സൗജന്യ സാനിറ്റൈസർ വിതരണവുമായി കേരള സ്റ്റുഡന്റസ് കോൺഗ്രസ് (എം) ജോസ് വിഭാഗം.
കേരള സ്റ്റുഡന്റസ് കോൺഗ്രസ് (എം ) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര സാങ്‌റോസ് ലബോറട്ടറീസിന്‍റെ സഹായത്തോടുകൂടിയാണ് വിതരണം നടത്തിയത്. കോഴഞ്ചേരി ജില്ലാ ആശുപത്രി സുപ്രണ്ട് ഡോ. പ്രതിഭയ്ക്ക് കെ.എസ്.സി ജില്ലാ പ്രസിഡന്റ് റിന്റോ തോപ്പിൽ സാനിറ്റൈസർ കൈമാറി . ആര്‍.എം.ഓ ഡോ.ജീവൻ, സ്റ്റോർ സുപ്രണ്ട് സുരേഷ്, ആശുപത്രി ജീവനക്കാർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. വരുംദിവസങ്ങളില്‍ ജില്ലയിലെ താലൂക്ക് ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സാനിറ്റൈസർ വിതരണം ചെയ്യുമെന്ന് റിന്റോ തോപ്പില്‍ പറഞ്ഞു.