ഓൺലൈൻ സ്ഥലമാറ്റങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയർ സംവിധാനം ഏർപ്പെടുത്തണം : കെ.എൽ.ഐ.യു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ ഓൺലൈൻ സ്ഥലംമാറ്റം കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുന്നതിന് സ്വതന്ത്ര സോഫ്റ്റ്‌വെയർ സംവിധാനം ഏർപ്പെടുത്തണമെന്ന് കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ (കെ.എൽ.ഐ.യു) തിരുവനന്തപുരം സിറ്റി മേഖലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ജോയിൻ്റ് കൗൺസിൽ ഹാളിൽ (അനശ്വര നഗർ) നടന്ന സമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ (കെ.എൽ.ഐ.യു) തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്‌ എ.എല്‍ പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു.

ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.ദേവികൃഷ്ണ, കെ.എൽ.ഐ.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജി.അരുൺകുമാർ, സംസ്ഥാന സെക്രട്ടറി എൻ.ജയകുമാർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.ബി സജികുമാർ, ജില്ലാ സെക്രട്ടറി ഇ.ഷിബുരാജൻ, ജോയിന്റ് കൗൺസിൽ വികാസ്ഭവൻ മേഖല പ്രസിഡന്റ് എസ്.സാജിദ്, സെക്രട്ടറി സുശീലൻ കുന്നത്തുകാൽ എന്നിവർ പ്രസംഗിച്ചു. കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ (കെ.എൽ.ഐ.യു) തിരുവനന്തപുരം സിറ്റി മേഖലാ ഭാരവാഹികളായി എസ്.സാജിദ് (പ്രസിഡന്റ്‌) ശ്രീരാഗ് വി.എം (സെക്രട്ടറി), ആർ.സുഭാഷ്, വിദ്യ പി.ആർ (വൈസ് പ്രസിഡൻ്റുമാർ), സി.വി പ്രമോദ്കുമാർ, എ.എൽ പ്രവീൺലാൽ (ജോയിൻ്റ് സെക്രട്ടറിമാർ), എ.എച്ച് ഹരിദർശൻ (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...