തദ്ദേശ തിരഞ്ഞെടുപ്പ് : പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിലയിരുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലകളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ വിലയിരുത്തി. നവംബര്‍ 29 ന് പ്രത്യേകം പ്രത്യേകമായി വിളിച്ചു ചേര്‍ത്ത ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, ജനറല്‍ ഒബ്‌സര്‍വര്‍മാര്‍, ചെലവ് നിരീക്ഷകര്‍ എന്നിവരുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് പുരോഗതി വിലയിരുത്തിയത്.
തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം, ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിതരണവും കാന്‍ഡിഡേറ്റ് സെറ്റിംഗും, സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രചാരണപ്രവര്‍ത്തനങ്ങള്‍, മാതൃകാപെരുമാറ്റചട്ടം, ക്രമസമാധാനപാലനം, പ്രശ്‌നബാധിത ബൂത്തുകളിലെ മുന്‍കരുതലുകള്‍, ഹരിതചട്ടപാലനം, സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷണം തുടങ്ങിയവ സംബന്ധിച്ച പുരോഗതി വിലയിരുത്തി.

ജില്ലകളില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നുവെന്നും ചട്ടലംഘനങ്ങള്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ നടപടി സ്വീകരിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഹരിതചട്ടപാലനവും മാതൃകാപെരുമാറ്റചട്ടവും ഉറപ്പാക്കണമെന്നും ചെലവ് നിരീക്ഷണം കര്‍ശനമാക്കണമെന്നും കമ്മീഷണര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

വാഹനപ്രചാരണം : മോട്ടോര്‍വാഹന നിയമം പാലിക്കണം
പ്രചാരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ മോട്ടോര്‍വാഹനചട്ടങ്ങള്‍ പാലിച്ചുള്ളവയായിരിക്കണമെന്നും വാഹനത്തിന്റെ നിയമാനുസൃതമായി വേണ്ട രേഖകളെല്ലാം ഉണ്ടായിരിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാര്‍ഥിക്ക് ഇരുചക്ര വാഹനമുള്‍പ്പെടെ ഉപയോഗിക്കാം. എന്നാല്‍ വാഹനപ്രചാരണ ചെലവ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കിന്റെ പരിധിയില്‍ വരുന്നതാണ്. പ്രചരണ വാഹനത്തിന് വരണാധികാരിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളില്‍ പ്രചാരണം പാടില്ല.

വരണാധികാരിയാണ് പ്രചാരണവാഹനത്തിനുള്ള പെര്‍മിറ്റ് നല്‍കുന്നത്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ടാക്‌സി / ടൂറിസ്റ്റ് പെര്‍മിറ്റ്, ഡ്രൈവറുടെ ലൈസന്‍സ്, ടാക്‌സ് അടച്ചതിന്റെ രേഖ, ഇന്‍ഷുറന്‍സ്, പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതമാണ് പെര്‍മിറ്റിനായി ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നല്‍കേണ്ടത്. വരണാധികാരി നല്‍കുന്ന ഒറിജിനല്‍ പെര്‍മിറ്റ് വാഹനത്തിന്റെ മുന്‍വശത്ത് കാണത്തക്ക വിധം പ്രദര്‍ശിപ്പിക്കുകയും വേണം. പെര്‍മിറ്റില്‍ വാഹനത്തിന്റെ നമ്പര്‍, സ്ഥാനാര്‍ത്ഥിയുടെ പേര് എന്നിവ ഉണ്ടാകും. തിരഞ്ഞെടുപ്പ് പ്രചരണ വാഹനത്തിന്റെ രൂപമാറ്റം, വാഹനത്തില്‍ തിരഞ്ഞെടുപ്പ് പരസ്യം, കൊടി എന്നിവയുടെ പ്രദര്‍ശനം, വീഡിയോ പ്രചരണ വാഹനം എന്നിവയെല്ലാം മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കണം.

പ്രചാരണ വാഹനങ്ങളില്‍ ഉച്ചഭാഷിണി ഘടിപ്പിക്കുന്നതിന് പോലീസ് അധികാരിയുടെ അനുമതി വാങ്ങണം. ഇതിനായി വരണാധികാരി നല്കിയ വാഹന പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള രേഖകളുടെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ അപേക്ഷിക്കണം. വരണാധികാരിയുടേയോ പോലീസ് അധികാരിയുടേയോ പെര്‍മിറ്റ് ഇല്ലാത്ത വാഹനം പ്രചരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. അത്തരം വാഹനം അനധികൃത പ്രചാരണ വാഹനമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ധർമ്മേന്ദ്ര പ്രധാന്റെ കൈകളിൽ 17 വിദ്യാർത്ഥികളുടെ ചോരയുണ്ട്’; കേന്ദ്രമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി അഭിജീത് ദീപ്കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സിജെപി സ്ഥാപകന്‍ അഭിജീത്...

​’ദുരിതാശ്വാസ നിധിയിലെ ഒരു പൈസ പോലും നഷ്ടപ്പെട്ടിട്ടില്ല, പൂർണ്ണമായും സുരക്ഷിതമാണ്’; സി.എ.ജി റിപ്പോർട്ട് തള്ളി...

0
തിരുവനന്തപുരം: ഇടത് സർക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും 262 കോടി...

എലോഹിം വർഷിപ്പ് സെന്ററിന് മുന്നിലെ പ്രതിഷേധം നിയമക്കുരുക്കിൽ; നാല് ബിജെപി നേതാക്കൾക്കെതിരെ കേസ്

0
പത്തനംതിട്ട: ഓമല്ലൂര്‍ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ പ്രര്‍ത്ഥന നടത്താന്‍ എത്തിയ...

ഭാവിവരനെ കൊലപ്പെടുത്തിയ ശേഷം വധുവിന്റെ ഹൃദയഭേദകമായ കുറിപ്പ്; ‘എന്റെ ജന്മദിനത്തിൽ തന്നെ നീ എന്നെ...

0
പൂനെ: ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന്...