മത്സരപരീക്ഷകളിൽ പങ്കെടുക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് സൗജന്യ പരിശീലനവുമായി സർക്കാർ

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ : വിവിധ മത്സരപരീക്ഷകളിൽ പങ്കെടുക്കുന്ന ഉദ്യോ​ഗാർത്ഥികൾക്കായി സൗജന്യ പരിശീലനം സംഘടിപ്പിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. അതിനായി വിവിധ ബാച്ചുകളുടെ രജിസ്ട്രേഷൻ ഈ വർഷം ഏപ്രിൽ മാസം മുതൽ ആരംഭിക്കുകയും ചെയ്തിരുന്നു.

ഉത്തർപ്രദേശ് സ്ഥാപിത ദിനമായ ജനുവരി 24ന് മുഖ്യമന്ത്രി അഭ്യുദയ് യോജന എന്ന പദ്ധതിക്ക് കീഴിലാണ് സൗജന്യ പരിശീലന പരിപാടി പ്രഖ്യാപിച്ചത്. ഓഫ്‍ലൈൻ, ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഒക്ടോബർ 20 വരെയാണ് അപേക്ഷിക്കാൻ സാധിക്കുക.​​

ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവർക്കും താഴ്ന്ന വരുമാനമുള്ള വീട്ടിലെ കുട്ടികൾക്കും സിവിൽ സർവ്വീസ്, ജെഇഇ, നീറ്റ്, എൻഡിഎ, സിഡിഎസ് മുതലായ മത്സരപരീക്ഷകളിൽ യോ​ഗ്യത നേടാൻ സാധിക്കാറില്ല. കഴിവുളളവരും കഠിനാധ്വാനികളുമായിരുന്നിട്ടും അവർക്കാവശ്യമായ പഠനസാമ​ഗ്രികളും പരിശീലനങ്ങളും ലഭിക്കാത്തതാണ് കാരണം.

വിവിധ മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റൽ പഠനസാമ​ഗ്രികളും ലഭ്യമാകുന്ന ഇ ലേണിം​ഗ് പ്ലാറ്റ്ഫോം ആണ് മുഖ്യമന്ത്രി അഭ്യുദയ് യോജന. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് എന്നീ മേഖലകളിലെ വിദ​ഗ്ധരുടെ മാർ​ഗനിർദ്ദേശങ്ങൾ വിർച്വലായി ഉദ്യോ​ഗാർത്ഥികളിലേക്ക് എത്തിക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...