വെള്ളക്കെട്ടില്‍ വീണ് വയോധികന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല അമിച്ചകരിയില്‍ വയോധികന്‍ വെള്ളക്കെട്ടില്‍ വീണുമരിച്ചു. നെടുമ്പ്രം വലിയവീട്ടില്‍ പറമ്പില്‍ രവീന്ദ്ര പണിക്കര്‍ (72) ആണ് മരിച്ചത്. മഴയെതുടര്‍ന്ന് താമസിക്കുന്ന വീട്ടില്‍ വെള്ളം കയറിയതോടെ മകന്റെ വീട്ടിലായിരുന്നു രവീന്ദ്രപണിക്കര്‍ താമസിച്ചിരുന്നത്.

ഇന്ന് രാവിലെ തിരിച്ചെത്തി വീട്ടുസാധനങ്ങള്‍ എടുത്തുവയ്ക്കുന്നതിനിടെ വെള്ളക്കെട്ടില്‍ വീഴുകയും പാടശേഖരത്തേക്ക് ഒഴുക്കില്‍പ്പെടുകയുമായിരുന്നു. രണ്ടുദിവസമായി ഒറ്റപ്പെട്ട ഇടങ്ങളിലൊഴികെ മഴ കുറവായിരുന്നെങ്കിലും പലയിടത്തും വെള്ളമിറങ്ങിത്തുടങ്ങിയിട്ടില്ല.

അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്താകെ വിവിധയിടങ്ങളിലായി 22 പേരാണ് മരിച്ചത്. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. ഞായറാഴ്ച കോഴിക്കോട് വടകരയിലും വെള്ളക്കെട്ടില്‍ വീണ് ഒരു കുട്ടി മരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...