കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര : 112 കോടിയുടെ അധിക ബാധ്യത ; റിപ്പോർട്ട് നാളെ മന്ത്രിസഭയ്ക്ക് മുന്നിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി നടപ്പിലാക്കുന്നതിനു മുന്നോടിയായി ഗതാഗത വകുപ്പ് തയ്യാറാക്കിയ നഷ്ടക്കണക്കുകൾ നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സമർപ്പിക്കും. പദ്ധതി നടപ്പിലാക്കുന്നതിലൂടെ സർക്കാരിന് ഏകദേശം 112 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് കെഎസ്ആർടിസി എംഡിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ജൂൺ 15-ന് തന്നെ പദ്ധതി ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായുള്ള കെഎസ്ആർടിസി എംഡിയുടെ റിപ്പോർട്ട് നാളത്തെ മന്ത്രിസഭാ യോഗത്തിൽ നിർണ്ണായകമാകും.

ഓർഡിനറി ബസുകളിൽ മാത്രമാണോ അതോ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ്, മിന്നൽ ബസുകളിലും ഈ ആനുകൂല്യം ലഭ്യമാകുമോ എന്ന കാര്യത്തിൽ നാളത്തെ യോഗത്തിൽ തീരുമാനമുണ്ടാകും. സർക്കാരിൽ നിന്ന് അധിക സാമ്പത്തിക സഹായം ലഭിച്ചാൽ മാത്രമേ പദ്ധതി സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ എന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. ഈ സാമ്പത്തിക ബാധ്യത എങ്ങനെ മറികടക്കണം എന്നതിലും ഏതുതരം സ്കീം നടപ്പിലാക്കണം എന്നതിലും മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കും. ജനറൽ ടിക്കറ്റിങ് സംവിധാനം വഴി നടത്തിയ കണക്കെടുപ്പിലൂടെയാണ് ഈ വലിയ സാമ്പത്തിക ബാധ്യത കണക്കാക്കിയിരിക്കുന്നത്. പദ്ധതി നടപ്പിലാക്കാൻ സർക്കാർ ഉറച്ചുതന്നെയാണെന്നും ഗതാഗത വകുപ്പ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...