സംസ്കൃത സര്‍വ്വകലാശാലയില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യു.ജി.സി. പരീക്ഷാപരിശീലനം‍

For full experience, Download our mobile application:
Get it on Google Play

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെയും മറ്റു സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലെയും ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ സഹകരണത്തോടെ യു. ജി. സി/സി. എസ്. ഐ. ആര്‍ – ജെ. ആര്‍. എഫ്./നെറ്റ് പരീക്ഷകള്‍ക്കായി പരിശീലനം നല്‍കുന്നു. ജനറല്‍ പേപ്പര്‍ ഒന്നിന് 12 ദിവസത്തെ പരിശീലനം ഓഫ്‍ലൈനായി ശനി, ‍ഞായര്‍, മറ്റു അവധി ദിവസങ്ങളിലായാണ് സംഘടിപ്പിച്ചിരിക്കുന്നത്. സര്‍വ്വകലാശാലയിലെ ഈക്വൽ ഓപ്പർച്ച്യൂണിറ്റി സെല്ലും കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലും ചേര്‍ന്നാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

പി.ജി പഠനം നടത്തുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ എല്ലാ ന്യൂനപക്ഷ പി.ജി. വിദ്യാര്‍ത്ഥികള്‍ക്കും പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. പ്രവേശനം ന്യൂനപക്ഷ ക്രിസ്ത്യന്‍, മുസ്ലീം, സിഖ്, ബുദ്ധിസ്റ്റ്, ജൈന, പാഴ്സി എന്നീ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം. ന്യൂനപക്ഷ ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. എ.പി.എല്‍. വിഭാഗത്തില്‍ 8 ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട ഗൂഗിള്‍ഫോം ലിങ്ക്:- https://forms.gle/BG9Puf7JflWGB7N79. ഫോണ്‍ : 9048969806.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ് ; സഭയിൽ രൂക്ഷമായ വാക്കേറ്റവും ബഹളവും

0
ചെന്നൈ : തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ...

പ്രിയാവർഗീസിന്റെ നിയമനം : അഭിഭാഷകനെ മാറ്റിനിയമിച്ചു ; നിലപാട് മാറ്റാൻ കണ്ണൂർ സർവകലാശാല

0
ന്യൂഡൽഹി : അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട...

പിഎം ശ്രീ പദ്ധതി : നിലപാട് കടുപ്പിച്ച് എഐസിസി, വി ഡി സതീശന്റെ വാദങ്ങൾ...

0
ഡൽഹി : പിഎം ശ്രീ പദ്ധതി എഐസിസി നിലപാട് കടുപ്പിച്ച് തന്നെയെന്ന്...

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....