മധ്യപ്രദേശിൽ അഞ്ച് വയസുകാരനെ അമ്മയുടെ മുന്നിൽ വെച്ച് തലയറുത്ത് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ധർ: മധ്യപ്രദേശിൽ അഞ്ച് വയസുകാരനെ അമ്മയുടെ മുന്നിൽ വെച്ച് തലയറുത്ത് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ധർ നഗരത്തിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. അഞ്ച് വയസ് പ്രായമുണ്ടായിരുന്ന വികാസ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. അക്രമിയെ തടയുന്നതിനിടെ അമ്മയ്ക്കും വെട്ടേറ്റു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പ്രതിയെ മർദ്ദിച്ചു. ഇയാളെ പിന്നീട് പൊലീസിന് കൈമാറിയെങ്കിലും ആശുപത്രിയിലെത്തും മുൻപ് മരിച്ചു. പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പോലീസിന് വിവരം ലഭിച്ചു.

അലിരാജ്പൂർ ജില്ലയിലെ ജോബത് ബാഗ്ഡി സ്വദേശിയായ മഹേഷ് (25) ആണ് ക്രൂരമായ കൊലപാതകം നടത്തിയത്. ഇയാളുമായി യാതൊരുവിധ മുൻപരിചയവുമില്ലാത്ത കുടുംബത്തിൻ്റെ വീട്ടിലാണ് കൊലപാതകം നടന്നത്. ഇന്ന് രാവിലെ ബൈക്കിൽ ഇവിടേക്ക് വന്ന പ്രതി വീടിനുള്ളിലേക്ക് കയറി പോവുകയും അഞ്ച് വയസുകാരനായ കുട്ടിയെ വീട്ടിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. കുട്ടിയുടെ ഉടലിൽ നിന്നും തല വേർപെട്ടതായാണ് പുറത്തുവരുന്ന വിവരം. തടയാൻ ശ്രമിച്ചപ്പോഴാണ് കുട്ടിയുടെ അമ്മയും ആക്രമിക്കപ്പെട്ടത്. പിന്നാലെ നാട്ടുകാർ ഓടിക്കൂടുകയും പ്രതിയെ വളഞ്ഞിട്ട് മർദിക്കുകയുമായിരുന്നു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...