Monday, April 14, 2025 4:13 pm

സ്വാതന്ത്ര്യ സമരസേനാനി ആനക്കര വടക്കത്ത് ജി.സുശീലാമ്മ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്​ : സ്വാതന്ത്ര്യ സമരസേനാനി ആനക്കര വടക്കത്ത് ജി.സുശീലാമ്മ (100) അന്തരിച്ചു. ബുധനാഴ്‌ച്ച വൈകിട്ട് 6.30നായായിരുന്നു അന്ത്യം. ക്വിറ്റിന്ത്യ സമരം കത്തിജ്വലിച്ച്‌​ നിന്ന കാലത്ത്​ സ്വാതന്ത്ര്യസമര രംഗത്തേക്കിറങ്ങിയ സുശീലാമ്മ ജയില്‍വാസമനുഷ്​ഠിച്ചിട്ടുണ്ട്​.

1942 ലെ ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്ത് രണ്ടു വർഷം ജയിൽ ശിക്ഷ അനുഭവിച്ച പോരാളിയായിരുന്നു സുശീല. സ്വാതന്ത്ര്യാനന്തരം സ്ത്രീ ശാക്തീകരണ രംഗത്ത് സജീവമായിരുന്നു അവർ. എ.വി. ഗോപാലമേനോന്റെയും പി. കുഞ്ഞിലക്ഷ്മി അമ്മയുടെയും മകളായി 1921 മേയ് 11നായിരുന്നു ജനനം. മദ്രാസിലെ വിമന്‍സ് ക്രിസ്ത്യന്‍ കോളേജില്‍നിന്ന്​ ബി.എയും ലേഡി വെല്ലിങ്​ടണ്‍ ട്രെയിനിങ് കോളേജില്‍നിന്ന്​ ബി.എഡും പൂര്‍ത്തിയാക്കി.

കോളേജ്​ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ 1943ല്‍ നടന്ന സെക്രട്ടേറിയറ്റ് പിക്കറ്റിങ്ങിനെത്തുടര്‍ന്ന്​ സുശീലാമ്മയടക്കം നാല് പെണ്‍കുട്ടികൾ അന്ന് ജയിലില്‍ കഴിഞ്ഞു​. അക്കാലത്തും ബ്രിട്ടീഷുകാരുടെ ഭീഷണികള്‍ക്ക്​ മുന്നില്‍ തലകുനിച്ചില്ല. ജയില്‍ മോചിതയായ ശേഷം ഗാന്ധിയന്‍ ആശയങ്ങളില്‍നിന്ന്​ ആവേശമുള്‍ക്കൊണ്ട് ഗ്രാമങ്ങളില്‍ തിരികെയെത്തി.

ഗ്രാമസ്വരാജിന്റെ പൂര്‍ത്തീകരണത്തിനായി കേരളത്തിലെത്തിയ സുശീലാമ്മ സ്ത്രീകളെ സംഘടിപ്പിച്ച്‌​ മഹിള സമാജങ്ങള്‍ രൂപവത്​കരിച്ചു. പെണ്‍കുട്ടികളെയും സ്ത്രീകളെയും നെയ്ത്ത് പഠിപ്പിച്ചു. മക്കള്‍: ഇന്ദുധരന്‍ (ഫ്രാന്‍സ്), നന്ദിത (ചെന്നൈ). മരുമക്കള്‍: ബ്രിജിത്ത്, അരുണ്‍. സംസ്‌കാരം വ്യാഴാഴ്ച്ച വൈകീട്ട്​​ മൂന്നിന് വീട്ടുവളപ്പില്‍.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങള്‍ താമസിക്കുന്ന പാര്‍ക്ക് ഹയാത്ത് ഹോട്ടലില്‍ തീപിടുത്തം

0
ഹൈദരാബാദ്: ഹൈദരാബാദില്‍ ഐപിഎല്‍ ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങള്‍ താമസിക്കുന്ന പാര്‍ക്ക്...

അജ്ഞാത യുവതി മണിമല പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്തു

0
മണിമല: മണിമല പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടി യുവതി മരിച്ചു. ഇന്ന്...

പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട് : എൻ.സി.ഇ.ആർ.ടി തീരുമാനം പുന:പരിശോധിക്കണമെന്ന് വി. ശിവൻകുട്ടി

0
തിരുവനന്തപുരം : ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള തീരുമാനം...

ചരക്ക് ലോറിയിടിച്ച് ബൈക്ക് യാത്രികനായ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
തൃശൂർ: തൃശൂരിൽ ചരക്ക് ലോറിയിടിച്ച് ബൈക്ക് യാത്രികനായ പ്ലസ് ടു വിദ്യാർത്ഥിക്ക്...