സ്വാതന്ത്ര്യ സമര നിഘണ്ടുവിന്‍റെ അഞ്ചാം വാല്യം ; വാര്യം കുന്നന്‍ പുറത്ത്‌

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹ : സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് മലബാര്‍ കലാപത്തില്‍ ഉള്‍പ്പെട്ടവരെ ഒഴിവാക്കാനുള്ള തീരുമാനം നടപ്പിലാക്കി ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍. ഇ‌ന്ത്യന്‍ സ്വാതന്ത്ര്യ സമര നിഘണ്ടുവിന്റെ അഞ്ചാം വാല്യം, വാരിയം കുന്നന്‍ അടക്കം ഇരുന്നൂറോളം പേരെ ഒഴിവാക്കിയാണ് പ്രസിദ്ധീകരിക്കാന്‍ പോകുന്നതെന്ന് ഐ.സി.എച്ച്‌.ആര്‍ വ്യക്തമാക്കി. ഐ.സി.എച്ച്‌.ആര്‍ ഡയറക്ടര്‍ ഓംജീ ഉപാധ്യായ്, ഐ.സി.എച്ച്‌. ആര്‍ അംഗവും കോട്ടയം സി.എം.എസ് കോളജ് റിട്ട. പ്രൊഫസറുമായ സി.ഐ ഐസക്, ഐ.സി.എച്ച്‌.ആര്‍ അംഗം ഡോ.ഹിമാന്‍ഷു ചതുര്‍വേദി എന്നിവരുടെ സമിതി ഇരുനൂറു പേരെ മാറ്റി നിര്‍ത്താമെന്ന് കാണിച്ച്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനാണ് ഐ.സി എച്ച്‌.ആര്‍ കൗണ്‍സില്‍ പൊതുയോഗം അന്തിമ അംഗീകാരം നല്‍കിയത്.

അതേസമയം, പട്ടികയില്‍ നിന്ന് വാരിയം കുന്നനെയടക്കം ഇരുനൂറു പേരെ പുറത്താക്കിയ നടപടിയില്‍ പലരും പ്രതിഷേധം ഉന്നയിച്ചിരുന്നു. സ്വാതന്ത്ര്യ ദാഹികളുടെ മുന്നേറ്റത്തിന്റെ ചരിത്രമാണ് മലബാര്‍ സമരമെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ്‌ ബഷീര്‍ പറഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര രക്​തസാക്ഷികളുടെ പട്ടികയില്‍ നിന്ന് മലബാര്‍ സമരത്തിന് നേതൃത്വം കൊടുത്തവരുടെ പേര് വെട്ടിക്കളയാനുള്ള തീരുമാനം അത്യധികം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്നും നാടിനു വേണ്ടി പടപൊരുതിയവരോടുള്ള നന്ദികേടാണെന്നും അദ്ദേഹം പാര്‍ലമെന്റില്‍ ഉന്നയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...