ജില്ലാകോടതിയിൽ ‘സ്വാതന്ത്ര്യസ്‌മൃതി വരയരങ്ങ്’ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലാകോടതിയുടെയും ജില്ലാ ബാർ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അതിവേഗചിത്രകാരൻ അഡ്വ. ജിതേഷ്ജിയുടെ സ്വാതന്ത്ര്യസ്മൃതി വരയരങ്ങും സചിത്ര- ചരിത്ര പ്രശ്നോത്തരിയും സംഘടിപ്പിച്ചു. ഗാന്ധിജി, ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭായി പട്ടേൽ, ബാല ഗംഗാധര തിലക്, ഭഗത് സിംഗ്, ഡോ. എസ്. രാജേന്ദ്ര പ്രസാദ്, ഡോ. ബി. ആർ. അംബേദ്കർ, ഇന്ദിരാ ഗാന്ധി, രബീന്ദ്രനാഥ ടാഗോർ തുടങ്ങി നിരവധി സ്വാതന്ത്ര്യസമര സേനാനികളെ അതിവേഗ വരയിലൂടെ അവതരിപ്പിച്ചായിരുന്നു ‘ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ’ ബഹുമതി ജേതാവും വേഗവരയിലെ ലോക റെക്കോഡ് ജേതാവുമായ അഡ്വ. ജിതേഷ്ജിയുടെ സചിത്ര പ്രഭാഷണം.

പത്തനംതിട്ട ജില്ലാകോടതി അങ്കണത്തിൽ നടന്ന സ്വാതന്ത്ര്യ ദിനപരിപാടികൾ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് & സെഷൻസ് ജഡ്ജി എൻ. ഹരികുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ഡെന്നി ജോർജ്, ചീഫ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് നോബൽ, വിവിധ കോടതികളിലെ ജഡ്ജിമാർ, മജിസ്‌ട്രെറ്റുമാർ, മുൻസിഫുമാർ, അഭിഭാഷക സംഘടന ഭാരവാഹികൾ, കോടതി ജീവനക്കാർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...