സ്ത്രീയുടേതെന്ന പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം; 15കാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര; മഹാരാഷ്ട്രയിലെ ലാത്തൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. വ്യാജ അക്കൗണ്ട് വഴി സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട ശേഷം ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പീഡനത്തിനിരയാക്കിയത്. മുഖ്യപ്രതിയും പ്രായപൂര്‍ത്തിയാകാത്ത ഒരാളും അടക്കം മൂന്ന് പേരാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നത്. പോക്‌സോ കേസ് ചുമത്തിയാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
സ്ത്രീയുടേതെന്ന പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി ഇന്‍സ്റ്റഗ്രാമിലൂടെയാണ് പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ യുവാവ് പരിചയപ്പെടുന്നത്. ഇന്‍സ്റ്റഗ്രാം വഴി തന്നെ കുട്ടിയോട് സൗഹൃദം സ്ഥാപിച്ചെടുത്തു. ഇതിനിടെ ഇയാള്‍ താന്‍ പറുന്ന സ്ഥലത്ത് കാണാന്‍ വരണമെന്ന് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം സ്ഥലത്തെത്തിയ കുട്ടിയോട് മറ്റൊരു ആണ്‍കുട്ടി വന്ന് സംസാരിക്കുന്ന സാഹചര്യമുണ്ടാക്കുകയും ഇരുവരുടെയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് ഈ ചിത്രങ്ങള്‍ തെറ്റായ തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. രക്ഷപെട്ട പെണ്‍കുട്ടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ വിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...