തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് ഒഴിവുകൾ. 600 സീറ്റുകളാണ് നിലവിലുള്ളത്. https://kcmd.in എന്ന സൈറ്റ് വഴി ഈ മാസം 17 വരെ ഓൺലൈനായി അപേക്ഷിക്കാം. കരാർ പ്രകാരമാണ് നിയമനം. കെഎസ്ആർടിസിയിലെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ് ജയം. മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 5 വർഷ പരിചയം. ഹെവി ഡ്രൈവിങ് ലൈസൻസ്. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടർ വെഹിക്കിൾ വകുപ്പിൽനിന്നു നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് നേടണം.
ഇംഗ്ലിഷും മലയാളവും എഴുതാനും വായിക്കാനും അറിയണം. പ്രായം: 24–55. ശമ്പളം: 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധികമണിക്കൂറിനു 130 രൂപ. തിരഞ്ഞെടുക്കപ്പെടുന്നവർ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ കെഎസ്ആർടിസി–സ്വിഫ്റ്റ് എന്ന പേരിൽ 30,000 രൂപയുടെ ഡിഡി നൽകണം. ഈ സെക്യൂരിറ്റി ഡെപ്പോസിറ്റ് റീഫണ്ട് ചെയ്യും. കെഎസ്ആർടിസി ജീവനക്കാർക്കു ഡെപ്പോസിറ്റ് ബാധകമല്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























