അടുത്തവർഷം മുതലുള്ള സ്‌കൂൾ പാഠപുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തും ; വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അടുത്തവർഷം മുതലുള്ള സ്‌കൂൾ പാഠപുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തുമെന്നും എല്ലാ വിദ്യാർഥികളും ഭരണഘടനയുടെ ആമുഖം പഠിച്ചിരിക്കണമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. പേരൂർക്കട എസ്.എ.പി. ക്യാമ്പിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ സംസ്ഥാനതല സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടന ഇന്ത്യയുടെ ജീവനാണെന്നും ഭരണഘടനയുടെ ഹൃദയമായ മതേതരത്വത്തെ കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വി.കെ.പ്രശാന്ത് എം.എൽ.എ. അധ്യക്ഷനായി. സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ്, എസ്.പി.സി. നോഡൽ ഓഫീസർ ഡി.ഐ.ജി. ആർ.നിശാന്തിനി, ഐ.ജി. സ്പർജൻ കുമാർ തുടങ്ങിയവർ സംസാരിച്ചു. 615 കേഡറ്റുകൾ പങ്കെടുക്കുന്ന ക്യാമ്പിൽ ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്.സോമനാഥ് അടക്കമുള്ള പ്രമുഖരുമായുള്ള സംവാദം, സംസ്ഥാനതല ക്വിസ് മത്സരം, ഫീൽഡ് വിസിറ്റുകൾ, പരിശീലന ക്ലാസുകൾ എന്നിവയുണ്ടാകും. ഫെബ്രുവരി എട്ടിനു നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരം ജി.എസ്.പ്രദീപ് നയിക്കും. സന്തോഷ് ജോർജ് കുളങ്ങര മുഖ്യാതിഥിയാവും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...

ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ കോവളത്ത് പിടിയിൽ

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ...

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....