പ്രധാനമന്ത്രി മുതൽ മുഖ്യമന്ത്രി വരെ ; പ്രമുഖർക്ക് ചിത്രങ്ങൾ സമ്മാനിച്ച് വിസ്മയം തീർത്ത് അക്ഷയ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശാരീരിക-മാനസിക വെല്ലുവിളികളെ കലയുടെ കരുത്തുകൊണ്ട് അതിജീവിക്കുകയാണ് തിരുവല്ല തോട്ടഭാഗം സ്വദേശിയായ അക്ഷയ്. ഡിജിറ്റൽ പെയിന്റിംഗിലും ഫോട്ടോഗ്രാഫിയിലും തന്റെതായ ഇടം കണ്ടെത്തിയ ഈ യുവാവ്, രാജ്യത്തിന്റെ പ്രധാനമന്ത്രി മുതൽ സംസ്ഥാനത്തെ പ്രമുഖ വ്യക്തിത്വങ്ങൾക്ക് വരെ  സ്വന്തമായി ഡിജിറ്റൽ ചിത്രങ്ങൾ സമ്മാനിച്ചാണ് ശ്രദ്ധേയനാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വെച്ച് അക്ഷയ് ചെയ്ത ഡിജിറ്റൽ പെയിന്റിംഗ് അദ്ദേഹത്തിന് കൈമാറാൻ സാധിച്ചത് അക്ഷയുടെ ജീവിതത്തിലെ വലിയൊരു നേട്ടമായി മാറി.

അക്ഷയ് നൽകിയ ചിത്രം ശ്രദ്ധയിൽപ്പെട്ട പ്രധാനമന്ത്രി, അത് സുരക്ഷാ ഉദ്യോഗസ്ഥരെക്കൊണ്ട് വാങ്ങിക്കുകയും പിന്നീട് ഡൽഹിയിൽ നിന്ന് അക്ഷയുടെ വിലാസത്തിലേക്ക് നേരിട്ട് അഭിനന്ദനക്കത്ത് അയക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി വി.ഡി.സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും അക്ഷയ് ഡിജിറ്റൽ ചിത്രം സമ്മാനിക്കുകയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...