സെൽഫിയെടുക്കരുത്, അപരിചിതരിൽ നിന്ന് ഭക്ഷണം വാങ്ങരുത് ; രാജാവായാൽ ചാൾസ് പാലിക്കേണ്ടത്

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍: ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ രാജാവായി ഇന്ന് അധികാരമേല്‍ക്കുകയാണ്. അധികാരമേല്‍ക്കുന്നതോടെ ചാള്‍സിന്റെ ജീവിത രീതികളും അടിമുടി മാറുകയാണ്. ചാള്‍സ് പിന്തുടരേണ്ട ശക്തമായ നിയമങ്ങളുമുണ്ട്. സെല്‍ഫിക്ക് പോസ് ചെയ്യരുത് രാജാവാകുന്നതോടെ ചാള്‍സിന് ആരാധകരുടെ ഓട്ടോഗ്രാഫില്‍ ഒപ്പുവെക്കാനോ അവരുമായി സെല്‍ഫിക്ക് പോസ് ചെയ്യാനുമാകില്ല. ഈ ഒപ്പ് കള്ളയൊപ്പായി മാറ്റാനും വ്യക്തി വിവരങ്ങള്‍ മോഷ്ടിക്കപ്പെടാനും സാധ്യതയുള്ളതു കൊണ്ടാണ് ഇങ്ങനെയൊരു വിലക്ക് വന്നത്. രാജാവിന് മാത്രമല്ല, രാജകുടുംബത്തിലുള്ളവര്‍ക്കും ഈ നിയമങ്ങള്‍ ബാധകമാണ്.

എല്ലാ സമ്മാനങ്ങളും സ്വീകരിക്കണംതന്നെ തേടിയെത്തുന്ന എല്ലാ സമ്മാനങ്ങളും സ്വീകരിക്കാന്‍ ബ്രിട്ടനിലെ രാജാവ് ബാധ്യസ്ഥനാണ്. രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കണംബ്രിട്ടനില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ രാജാവ് വോട്ട് ചെയ്യാന്‍ പാടില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ കാര്യത്തില്‍ നിഷ്പക്ഷത പാലിക്കല്‍ അനിവാര്യമാണ്. അതുപോലെ പൊതുമധ്യത്തില്‍ തന്റെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ പങ്കുവെക്കാനും പാടില്ല. ഇത്തരം വിഷയങ്ങള്‍ മുന്നിലെത്തുമ്പോള്‍ നിഷ്പക്ഷത പാലിക്കുകയാണ് ബ്രിട്ടനിലെ രാജാവിനെ സംബന്ധിച്ച് ഏറ്റവും അഭികാമ്യം. അപരിചിതരില്‍ നിന്ന് ഭക്ഷണം സ്വീകരിക്കരുത്അപരിചിതരില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിക്കാന്‍ ബ്രിട്ടീഷ് രാജാവിനെ നിയമം അനുവദിക്കുന്നില്ല. രോഗബാധയില്‍ നിന്നും വിഷമേല്‍ക്കുന്നതില്‍ നിന്നും രാജാവിനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണിത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം എംഡിഎംഎ പിടികൂടി ; കസ്റ്റഡിയിലെടുത്ത പ്രതി...

0
കഠിനംകുളം : പുതുക്കുറിച്ചി ചേരമാൻതുരുത്തിൽ വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87...

ആക്രമണം തുടർന്ന് അമേരിക്ക ; ശക്തമായി പ്രതിരോധിച്ച് ഇറാൻ

0
ടെഹ്‌റാൻ : ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ്...

സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം ; പ്രതിയെ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത്...

നടൻ ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

0
ഇരിങ്ങാലക്കുട : ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി...