കാലാവസ്ഥാ പ്രവചനം മുതൽ ബോട്ട് നിർമ്മാണം വരെ പരമ്പരാഗത കടലറിവുകൾ മത്സ്യമേഖലയുടെ കരുത്തെന്ന് വിദഗ്ധർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കാലാവസ്ഥാ പ്രവചനം മുതൽ ബോട്ട് നിർമ്മാണം വരെ സമുദ്രത്സ്യമേഖലയിലെ നിർണായക ആവശ്യങ്ങൾക്ക് മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത കടലറിവുകൾ കരുത്താകുമെന്ന് വിദഗ്ധർ. കാലാവസ്ഥാ പ്രവചന മോഡലിംഗ്, റിമോട് സെൻസിംഗ് തുടങ്ങിയ ഏറ്റവും പുതിയ ശാസ്ത്ര-സാങ്കേതികവിദ്യകളുമായി ഇവയെ സംയോജിപ്പിക്കണമെന്ന് മത്സ്യമേഖലയിലെ വിദഗ്ധർ പങ്കെടുത്ത പാനൽ ചർച്ചയിൽ നിർദേശമുയർന്നു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടന്ന പാനൽ ചർച്ചയിൽ ഫിഷറീസ് ശാസ്ത്രജ്ഞർ, ഷിപ്പിംഗ്-തുറമുഖ വിദഗ്ധർ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ, സംരംഭകർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

തലമുറകളായി മത്സ്യത്തൊഴിലാളികൾ കാറ്റിന്റെ ദിശ, സമുദ്ര പ്രവാഹങ്ങൾ, കള്ളക്കടൽ എന്നിവ നിരീക്ഷിച്ച് കാലാവസ്ഥയും മത്സ്യലഭ്യതയും മനസ്സിലാക്കാറുണ്ട്. കടലിലും ആകാശത്തിലും കാണുന്ന പ്രത്യേക അടയാളങ്ങൾ സൂക്ഷ്മമായി മനസ്സിലാക്കാനും കാലാവസ്ഥ മുൻകൂട്ടി പ്രവചിക്കാനുമുള്ള പമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സിദ്ധി പരമാവധി പ്രയോജനപ്പെടുത്തണം. ഇതിനെ ഉപഗ്രഹ മോഡലിംഗ് പോലുള്ള ശാസ്ത്രവിദ്യകളുമായി സംയോജിപ്പിക്കാൻ ശ്രമങ്ങളുണ്ടാകണം. കടലിൽ സുരക്ഷ വർധിപ്പിക്കാനും കാലാവസ്ഥാ മുന്നറിയിപ്പുകളും മൺസൂൺ പ്രവചനങ്ങളും കൂടുതൽ കുറ്റമറ്റതാക്കുന്നതിനും ഇത് ഗുണം ചെയ്യുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.

യിലും പരമ്പരാഗത അറിവുകൾ ഗുണം ചെയ്യും. ആധുനിക സംവിധാനങ്ങളില്ലാതെ തന്നെ ഉരു നിർമ്മാണത്തിലൂടെ ആഗോള ശ്രദ്ധ നേടിയവരാണ് കേരളത്തിലെ ഖലാസികൾ. ഈ പരമ്പരാഗത വൈദഗ്ധ്യം ബോട്ട് നിർമാണമേഖലയിൽ വലിയ പ്രയോജനം ചെയ്യും. തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന അവരുടെ സാങ്കേതിക വിദ്യകൾ പഠിക്കാനും രേഖപ്പെടുത്താനും മറൈൻ എഞ്ചിനീയറിംഗിൽ ഒരു പുതിയ സമീപനം ആവശ്യമാണെന്ന് പാനൽ ചർച്ച ഉദ്ഘാടനം ചെയ്ത കുഫോസ് വൈസ്ചാൻസലർ ഡോ. എ ബിജു കുമാർ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ സമഗ്രവും മത്സ്യത്തൊഴിലാളികളെ കൂടി പങ്കാളികളാക്കിയുള്ള സമീപനം വേണം. മൺസൂണിന്റെ ഗതിയെയും അതുമായി ബന്ധപ്പെട്ട് കടലിലുണ്ടാകുന്ന പ്രത്യേതകളിലും കാലാവസ്ഥാവ്യതിയാനം മാറ്റം വരുത്തിയിട്ടുണ്ട്.

കടലിൽ പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് കൂടുന്നത് മത്സ്യസമ്പത്തിനും ആവാസവ്യവസ്ഥയ്ക്കും കടുത്ത ഭീഷണിയാണ്. കടലോരങ്ങളെ പ്ലാസ്റ്റിക് മുക്തമാക്കാൻ ഹരിത കർമസേന മാതൃകയിൽ സ്ത്രീകളെ പങ്കാളികളാക്കി നീലകർമ സേനക്ക് രൂപം നൽകണം. കടൽഭിത്തി നിർമാണം തീരക്കടലുകളുടെ ആവാസവ്യവസ്ഥയെ ബാധിക്കുന്നുണ്ട്. ഇതിന് പകരമായി, ജൈവ ഫെൻസിംഗ് പോലുള്ള ഹൈബ്രിഡ് മോഡലുകൾ കൊണ്ടുവരണം. നയരൂപീകരണങ്ങളിൽ മത്സ്യമേഖലയിലുള്ള എല്ലാവരുടെയും പ്രാതിനിധ്യം ഉറപ്പാക്കണമെന്നും പാനൽ ചർച്ച നിർദേശിച്ചു.

ഓഷ്യൻ സെന്റേഴ്‌സ് ഇന്ത്യയും സിഎംഎഫ്ആർഐയും സംയുക്തമായാണ് പാനൽ ചർച്ച സംഘടിപ്പിച്ചത്. മത്സ്യമേഖലയിലെ സുരക്ഷയും സുസ്ഥിരതയും, തുറമുഖ-ഷിപ്പിംഗ് മേഖലയുടെ ആഘാതങ്ങളും വെല്ലുവിളികളും എന്നീ രണ്ട് വിഷയങ്ങളിലാണ് ചർച്ച നടന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് പോസ്റ്റ് ഹാർവെസ്റ്റ് ടെക്‌നോളജി ആൻഡ് ട്രെയിനിംഗ് ഡയറക്ടർ ഡോ ഷൈൻ കുമാർ സി.എസ്, ഡോ. വി.വി.ആർ. സുരേഷ്, രത്‌നേഷ് ഝാ, ഡോ. രവി രാജ് ആട്രി, ഡോ. ശോഭ ജോ കിഴക്കൂടൻ, ഡോ. രമ്യ എൽ എന്നിവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...