റബ്ബർ ആയുധമാക്കി മുന്നണികള്‍ ; കേരളം പിടിക്കാന്‍ പ്രധാന ചേരുവ…..!

For full experience, Download our mobile application:
Get it on Google Play

കോട്ടയം : തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പ് വലിഞ്ഞുമുറുകി റബ്ബര്‍രാഷ്ട്രീയം. കര്‍ഷകന്റെ കണ്ണീരുകണ്ടിട്ടും ഇതേവരെ പ്രതികരിക്കാതിരുന്ന രാഷ്ട്രീയ, ഭരണ നേതൃത്വങ്ങള്‍ മാര്‍ച്ച് 16-ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് അറിഞ്ഞതോടെ റബ്ബര്‍മരങ്ങളിലേക്ക് കണ്ണുവെച്ചു. ഇക്കാര്യത്തില്‍ കേന്ദ്രവും കേരളവും മോശമായില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം വരുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് താങ്ങുവിലയിലെ സംസ്ഥാനത്തിന്റെ ഇടപെടല്‍. ബജറ്റില്‍ പറഞ്ഞ 180 രൂപയെന്ന താങ്ങുവില ഏപ്രില്‍ ഒന്നിന് നിലവില്‍വരുത്താനുള്ള ഉത്തരവിറക്കി.

സാധാരണ വിലസ്ഥിരതാ ഫണ്ടിന്റെ ഒരു സീസണ്‍ തുടങ്ങുന്നത് ജൂലായ് ഒന്നുമുതലാണ്. ശനിയാഴ്ചത്തെ ഉത്തരവോടെ ഇത് ഏപ്രില്‍ ഒന്നുമുതലായി.വിലസ്ഥിരതാ ഫണ്ടില്‍ കുടിശ്ശികയുള്ള 24.48 കോടിയും അനുവദിച്ചു. റബ്ബര്‍ബോര്‍ഡ് അംഗീകരിച്ച 1.50 ലക്ഷം ബില്ലുകളുടെ തുകയാണിതെന്നാണ് ധനവകുപ്പ് പറയുന്നത്. നവംബര്‍വരെയുള്ള ബില്ലുകളാണ് സര്‍ക്കാരിലേക്ക് പോയത്. മാര്‍ച്ചുവരെയുള്ള കുടിശ്ശികയായ 30 കോടി നവംബറില്‍ അനുവദിച്ചിരുന്നു. ശേഷമുള്ള ബില്ലിന്റെ പണം കാത്തിരിക്കേയാണ് തിരഞ്ഞെടുപ്പുകാലം വന്നതും പണം അനുവദിച്ചതും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൃശൂർ അരിമ്പൂരിൽ എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
തൃശൂർ: തൃശൂർ അരിമ്പൂരിൽ എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെളുത്തൂർ...

ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി കൊലപാതക ശ്രമക്കേസ് പ്രതി

0
പാലക്കാട് : ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി കൊലപാതക...

ഓപ്പറേഷന്‍ തൂഫാന്‍ ; പന്തളം പോലീസ് ലഹരി വസ്തുക്കള്‍ പിടികൂടി

0
പന്തളം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പന്തളം പോലീസ് നടത്തിയ പരിശോധനയില്‍ നിരോധിത...

മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ നടത്തുന്ന വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്ന് സിപിഎം

0
തിരുവനന്തപുരം : അഴിമതി നടത്തിയ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ യുഡിഎഫും ഒരു വിഭാഗം...