ഓൺലൈൻ, സാറ്റലൈറ്റ് ചാനലുകൾ വഴി വ്യാജപ്രചാരണം ; മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ ശ്രീമതി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : തനിക്കെതിരെ ഓൺലൈനിൽ വ്യാജപ്രചാരണം നടക്കുന്നുവെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതി. പ്രചാരണം നടത്തിയ ഓൺലൈൻ, സാറ്റലൈറ്റ് ചാനലുകൾക്കും പത്രത്തിനുമെതിരെ പരാതി നൽകുമെന്നും അവർ വ്യക്തമാക്കി. തന്നെക്കുറിച്ചുള്ള മോശം പ്രചാരണത്തെ കുറിച്ച് സംസാരിക്കവെ മാധ്യമങ്ങൾക്ക് മുന്നിൽ പി.കെ. ശ്രീമതി പൊട്ടിക്കരഞ്ഞു. പി.ആർ. കൃഷ്ണൻ എന്ന എംഎൽഎയുടെ ഭാര്യയായി അഭിനയിച്ച് എംഎൽഎ എന്ന നിലയിൽ കിട്ടേണ്ട കുടുംബ പെൻഷൻ താൻ വാങ്ങുന്നുവെന്നാണ് പ്രചാരണം. കേട്ടാൽ വിശ്വസിച്ചുപോകുന്ന തരത്തിൽ വളരെ മോശമായാണ് വ്യാജവാർത്ത പ്രചരിപ്പിക്കുന്നത്.

ഇത് തെറ്റും തീർത്തും അടിസ്ഥാനരഹിതവുമാണ്. 50 കൊല്ലമായി താൻ ഈ സമൂഹത്തിലുണ്ട്. ഇത്തരം വാർത്തകൾ കൊടുക്കും മുമ്പ് ഇതിൽ വസ്തുതയുണ്ടോ എന്ന് തന്നോട് ഒരു വാക്ക് ചോദിച്ചിട്ടില്ലെന്നും ശ്രീമതി പറഞ്ഞു. ‘എത്ര വൃത്തികെട്ട രീതിയിലാണ് ഈ പ്രചാരണം നടക്കുന്നത്? ജനം ടിവി, കർമ, ഭാരത് ലൈവ്, കണ്ണൂർ ജില്ലയിലെ സായാഹ്ന പത്രമായ സുദിനം എന്നിവയിലാണ് വാർത്ത വന്നത്. ഇതിനെതിരെ കേസ് കൊടുക്കാൻ ആവശ്യമായ തെളിവുകൾ രണ്ട് ദിവസം മുമ്പ് തന്നെ ശേഖരിച്ച് അഭിഭാഷകനെ ഏൽപ്പിച്ചിട്ടുണ്ട്. ഒരു പൊതുപ്രവർത്തകയ്ക്ക് സമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത്. പലപ്പോഴും എനിക്കെതിരെ ഇത്തരം തെറ്റായ വാർത്തകൾ ഉണ്ടായിട്ടുണ്ട്.’ -ശ്രീമതി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...