കോന്നിയിൽ വാഹനങ്ങളില്‍ നിന്ന് ഇന്ധനചോര്‍ച്ച ; കാരണം കണ്ടെത്താന്‍ കഴിയാതെ അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയില്‍ വാഹനങ്ങളില്‍ നിന്ന് ഇന്ധന ചോരുന്ന സംഭവങ്ങള്‍ നിരവധി തവണ ആവര്‍ത്തിച്ചിട്ടും കാരണം കണ്ടെത്തുവാന്‍ അധികൃതര്‍ക്കും വാഹനവുമായി ബന്ധപ്പെട്ട വിദഗ്ധര്‍ക്കും കഴിയുന്നില്ല. വാഹനങ്ങളുടെ പെട്രോള്‍ ടാങ്കില്‍ നിന്നും എഞ്ചിനിലേക്ക് പോകുന്ന പൈപ്പില്‍ സുഷിരങ്ങള്‍ വീണാണ് പെട്രോള്‍ ചോര്‍ച്ചയുണ്ടാകുന്നത് എന്നാണ് കോന്നിയിലെ വിവിധ വര്‍ക്ഷോപ് ജീവനക്കാര്‍ വാഹനങ്ങളുടെ തകരാര്‍ കണ്ടെത്തിയത്.

വാഹനങ്ങളില്‍ നിന്ന് ഇന്ധനത്തിന്റെ ഗന്ധം ഉയരുമ്പോള്‍ മാത്രമാണ് ഉടമകള്‍ വാഹനത്തിന് ഇന്ധനചോര്‍ച്ചയുണ്ടെന്ന് മനസിലാക്കുന്നത്. പല വാഹനങ്ങളില്‍ നിന്നും ചെറിയ തുള്ളികളായാണ് പെട്രോള്‍ വീഴുന്നത്. മഴക്കാലത്ത് ഇത് അധികം ആരും ശ്രദ്ധിക്കില്ലെങ്കിലും വേനല്‍ കാലത്ത് ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നതിനും സാധ്യതയുണ്ട്. ഓടികൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ ഇന്ധനചോര്‍ച്ചയുണ്ടായാല്‍ ഇത് അപകടം ഉറപ്പാണെന്നും ഈ മേഖലയിലെ വിദഗ്ദര്‍ പറയുന്നു.

കോന്നിയിലെ ഒരു വര്‍ക്ഷോപ്പില്‍ മാത്രം മുപ്പതിലധികം വാഹനങ്ങളാണ് ഇതേ തകരാര്‍ പരിഹരിക്കുവാനായി എത്തിയത്. വാഹനത്തിന് ഇത്തരത്തില്‍ തകരാര്‍ ഉണ്ടായാല്‍ സുഷിരങ്ങള്‍ വീണ പൈപ്പ് മാറ്റി പുതിയത് സ്ഥാപിക്കുക മാത്രമാണ് ഏക മാര്‍ഗം. റാന്നി, പത്തനംതിട്ട ഭാഗങ്ങളിലെ വര്‍ക്ഷോപുകളിലും സമാന സംഭവങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട്ടില്‍ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍

0
തണ്ണിത്തോട് : പത്തനംതിട്ട - തണ്ണിത്തോട് റൂട്ടില്‍ ആരംഭിച്ച കെ.എസ്.ആര്‍.റ്റി.സി പ്രിയദര്‍ശിനി ബസ്...

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും

0
മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി...

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...