ഇന്ധനവില വർധന : രാജ്യത്ത് ഇന്ന് ഗിഗ് തൊഴിലാളികളുടെ പണിമുടക്ക്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രതിഷേധിച്ച് രാജ്യത്തെ ഗിഗ് തൊഴിലാളികൾ ഇന്ന് അഞ്ച് മണിക്കൂർ പണിമുടക്കുന്നു. ഓൺലൈൻ ടാക്സി സർവീസുകൾ, ഡെലിവറി പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ വിവിധ സേവന മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പെട്രോൾ, ഡീസൽ വിലയിലുണ്ടായ അനിയന്ത്രിതമായ വർധനവ് തങ്ങളുടെ ഉപജീവനത്തെ സാരമായി ബാധിക്കുന്നു എന്നാണ് തൊഴിലാളികൾ വ്യക്തമാക്കുന്നത്.

പണിമുടക്കിന്റെ ഭാഗമായി രാവിലെ മുതൽ ടാക്സി, പാഴ്സൽ ഡെലിവറി സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്. ഓൺലൈൻ ടാക്സി ഡ്രൈവർമാരും മറ്റ് പ്ലാറ്റ്‌ഫോം തൊഴിലാളികളും സമരത്തിൽ പങ്കുചേരുന്നതിനാൽ നഗരങ്ങളിൽ യാത്രക്കാർക്കും സാധനങ്ങൾ ഓർഡർ ചെയ്യുന്നവർക്കും ബുദ്ധിമുട്ട് നേരിട്ടേക്കാം.

കഴിഞ്ഞ ദിവസമാണ് പെട്രോളിനും ഡീസലിനും വില കൂട്ടിയത്. മൂന്ന് രൂപയാണ് വർധിച്ചത്. ഇതോടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഒരു ലിറ്റർ പെട്രോളിന് 100 രൂപയുടെ മുകളിലായി നിരക്ക്. ഇതിന് പുറമെ സി എൻ ജി യുടെയും നിരക്കിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് വിനോദസഞ്ചാര കേന്ദ്രത്തിലെ റോപ്പ്‌വേയിൽ അപകടം

0
കാസർകോട്: കാസർഗോഡ് ഉള്ള വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തെ റോപ്പ്‌വേയിൽ...

കയ്പ്പമംഗലത്ത് 8 വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെ തൃശൂർ ജില്ലാ കളക്ടർ ദേശീയപാതകളിൽ അടിയന്തര...

0
തൃശൂർ: കയ്പ്പമംഗലത്തുണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ദേശീയപാതകളിൽ അടിയന്തരമായി സംയുക്ത പരിശോധന...

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തായിരുന്നപ്പോൾ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി കെ.എം ഷാജി

0
കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്നും ഭരണം തങ്ങളുടെ...

‘റം’ അല്ല , ഇനി ‘റം ഫ്ലേവേർഡ് സ്പിരിറ്റ്’ ; ഓൾഡ് മങ്കിന് തിരിച്ചടി

0
മുംബൈ: ഓൾഡ് മങ്കിനെ ഇനി ‘റം’ എന്ന പേരിൽ വിൽക്കാനാകില്ലെന്ന്...